ചേര്‍ത്തല:- പള്ളിപ്പുറം 335-ാം നമ്പര്‍ സഹകരണ ബാങ്കിെൻറ വസ്തു വാങ്ങല്‍ ഇടപാടില്‍ അഴിമതിയെന്ന് പരാതി. വസ്തുതയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ സഹകരണ വിജിലന്‍സ് വിഭാഗം കേസ് രജിസ്റ്റർ ചെയ്യാന്‍ വിജിലന്‍സ് ആന്‍ഡ് ആൻറികറപ്ഷന്‍ ബ്യൂറോക്ക് ശിപാര്‍ശ നല്‍കി. ബാങ്കിലെ 495-ാം നമ്പര്‍ അംഗം ചേന്നംപള്ളിപ്പുറം ഏഴാംവാര്‍ഡ് പുത്തന്‍തറയില്‍ പി.കെ. രവീന്ദ്രെൻറ പരാതിയിലാണ് നടപടി. സെൻറിന് 91,250 രൂപ മാത്രം വിലയുള്ള വസ്തു 4,33,333 രൂപ പ്രകാരം 2015 സെപ്റ്റംബര്‍ 17ന് വാങ്ങിയെന്നാണ് പരാതി. ബാങ്ക് കോണ്‍ഗ്രസ് മുന്നണിയുടെ ഭരണത്തിലുള്ളതാണ്. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ശ്രീകണ്ഠമംഗലം സഹകരണ ബാങ്കിലെ വസ്തു വാങ്ങല്‍ ഇടപാടില്‍ കണ്ടെത്തിയതിന് സമാനമായ അഴിമതിയാണ് ഇവിടെയും ആരോപിക്കപ്പെടുന്നത്. ശ്രീകണ്ഠമംഗലം ബാങ്ക് ഭരണസമിതിയെ സഹകരണവകുപ്പ് പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തത് അടുത്തിടെയാണ്. വിജിലന്‍സ് ആന്‍ഡ് ആൻറികറപ്ഷന്‍ ബ്യൂറോക്ക് 2015 നവംബറില്‍ സമര്‍പ്പിച്ച പരാതി സഹകരണ വിജിലന്‍സാണ് പരിശോധിച്ചത്. അവര്‍ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ആന്‍ഡ് ആൻറികറപ്ഷന്‍ ബ്യൂറോക്ക് കൈമാറി. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശയും നല്‍കി. ദക്ഷിണമേഖല സഹകരണ വിജിലന്‍സ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അന്വേഷണ റിപ്പോര്‍ട്ടിെൻറ പകര്‍പ്പ് ആവശ്യപ്പെട്ട അപേക്ഷക്കുള്ള മറുപടിയിലാണ് ശിപാര്‍ശയുടെ വിവരം ഉള്ളത്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിെൻറ പകര്‍പ്പ് നല്‍കുന്നത് വിജിലന്‍സ് അന്വേഷണത്തെയും തെളിവുകളെയും ബാധിക്കുമെന്നും മറുപടിയില്‍ പറയുന്നു. മൂന്ന് സെൻറ് ഭൂമിയാണ് ബാങ്ക് വാങ്ങിയത്. ഇതേ വസ്തുവിെൻറ ഭാഗമായ രണ്ട് സെൻറ് ഭൂമി സ്വകാര്യവ്യക്തി 2015 മേയ് 20ന് വാങ്ങിയത് സെൻറിന് 91,250 രൂപ പ്രകാരമാണ്. നാലുമാസത്തെ വ്യത്യാസത്തില്‍ നടന്ന ഇടപാടിലാണ് വിലയില്‍ ലക്ഷങ്ങളുടെ അന്തരമുള്ളത്. വസ്തുവിെൻറ ക്രയവിക്രയം തടഞ്ഞ് ചേര്‍ത്തല പ്രിന്‍സിപ്പല്‍ മുൻസിഫ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഇടപാട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാൻ നല്‍കിയ ശിപാര്‍ശ സര്‍ക്കാറിെൻറ പരിഗണനയിലാണ്. നാടന്‍ പച്ചക്കറി സംഭരണത്തില്‍ കാട്ടുകട ക്ലസ്റ്ററിന് മികച്ച നേട്ടം മണ്ണഞ്ചേരി: നാടന്‍ പച്ചക്കറി സംഭരണത്തില്‍ കഞ്ഞിക്കുഴി കൃഷി ഭവെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടുകട ഹരിത ലീഡര്‍ എ ഗ്രേഡ് ക്ലസ്റ്ററിന് മികച്ച നേട്ടം. കാട്ടുകട ക്ലസ്റ്ററില്‍ ദിവസം സംഭരിക്കുന്നത് 200 കിലോ ജൈവ പച്ചക്കറി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാടന്‍ പച്ചക്കറി എത്തുന്നത് ഇവിടെയാണ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിെൻറ ചെറുവാരണം മേഖലയിലെ 51 കര്‍ഷകരാണ് കാട്ടുകട ക്ലസ്റ്ററിലുള്ളത്. ഇവര്‍ക്ക് പുറമെ മാരാരിക്കുളം, ചേര്‍ത്തല തെക്ക് പ്രദേശത്തെ കര്‍ഷകരും പച്ചക്കറി നല്‍കുന്നുണ്ട്. ദേശീയപാതയിലെ തിരുവിഴയില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രം വഴിയാണ് വിൽപന. സംഭരിക്കുന്ന പച്ചക്കറി മുഴുവനും വില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റ് വിപണന കേന്ദ്രങ്ങളെ ആശ്രയിക്കും. പ്രതിമാസം ഏകദേശം 50 ക്വിൻറല്‍ പച്ചക്കറി കാട്ടുകട ക്ലസ്റ്ററില്‍ എത്തുന്നുണ്ടെന്ന് പ്രസിഡൻറ് സാനുമോന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.