കൃഷിഭവനിൽ മോഷണം

അരൂർ: എഴുപുന്ന കൃഷിഭവനിൽ മോഷണം. കഴിഞ്ഞദിവസം രാത്രി മുൻവാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് കൃഷി ഓഫിസറുടെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 27,000 രൂപ വില വരുന്ന കാമറ അപഹരിച്ചു. സർക്കാർ വക കാമറയാണിത്. മുൻവാതിലി​െൻറ ഓടാമ്പൽ ഇളക്കി മാറ്റിയാണ് അകത്തുകയറിയത്. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അരൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.