െകാച്ചി: ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിൽ തെൻറ സ്വപ്നങ്ങൾ കുരുങ്ങാൻ അനുവദിക്കാതെ ബിനേഷ് ബാലൻ ലണ്ടനിലേക്ക് പറന്നു. നാലുവർഷത്തെ ഒറ്റയാൾ പോരാട്ടം നടത്തിയിട്ടും സർക്കാർ അനുവദിച്ച ധനസഹായത്തിൽനിന്ന് ഒരു രൂപ േപാലും കൈപ്പറ്റാനാകാതെയാണ് യാത്ര. കേന്ദ്രസർക്കാറിെൻറ നാഷനൽ ഓവർസീസ് സ്കോളർഷിപ് നേടുന്ന കേരളത്തിൽനിന്നുള്ള ആദ്യ പട്ടികവർഗ വിദ്യാർഥിയായ ബിനേഷ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ എം.എ സോഷ്യൽ ആന്ത്രപ്പോളജിയിൽ പഠനം നടത്താനാണ് ശനിയാഴ്ച രാവിലെ ഏഴോടെ നെടുമ്പാശ്ശേരിയിൽനിന്ന് യാത്ര തിരിച്ചത്. കാസർകോട് കാഞ്ഞങ്ങാട് കോളിച്ചാലിൽ മാവിലൻ സമുദായക്കാരായ ബാലെൻറയും ഗിരിജയുടെയും മകനായ ബിനേഷിന് യൂനിവേഴ്സിറ്റി ഓഫ് സസക്സിൽ 2015ലേക്കുള്ള ബാച്ചിൽ പ്രവേശനം ലഭിച്ചിരുന്നു. പഠനത്തിന് ധനസഹായം ആവശ്യപ്പെട്ട് 2014 ഡിസംബറിൽ പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിവേദനം നൽകി. ഉദ്യോഗസ്ഥ ദമ്പതികളുടെ മകനായ പട്ടികവർഗക്കാരനായ മറ്റൊരു വിദ്യാർഥിക്ക് വിദേശ പഠനത്തിന് 20 ലക്ഷം രൂപ അനുവദിച്ചതറിഞ്ഞാണ് ബിനേഷും സർക്കാറിനെ സമീപിച്ചത്. അഞ്ചുലക്ഷത്തിൽ കൂടുതൽ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയത്. പിന്നീട്, സാമ്പത്തിക സഹായത്തിന് കേന്ദ്ര സർക്കാറിനെ സമീപിക്കാം എന്ന കത്ത് നൽകി ഫയൽ ക്ലോസ് ചെയ്തു. ഇതിനിടെ, അന്നത്തെ പട്ടികജാതി ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഇടപെടലിനെത്തുടർന്ന് 27 ലക്ഷം അനുവദിക്കാൻ മന്ത്രിസഭ 2015ൽ തീരുമാനിച്ചു. എന്നാൽ, വിദേശ സർവകലാശാലക്ക് നൽകേണ്ട ഉത്തരവ് മലയാളത്തിലാണ് പുറത്തിറക്കിയത്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഭരണഭാഷ മലയാളമായതിനാൽ ഇംഗ്ലീഷിൽ ഉത്തരവ് നൽകാൻ മന്ത്രിസഭയുടെ അംഗീകാരം വേണമെന്നായിരുന്നു മറുപടി. ഇതിന് സെക്രേട്ടറിയറ്റിലെത്തിയപ്പോൾ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റവും ചുമത്തപ്പെട്ടു. ഇംഗ്ലീഷിൽ നൽകാൻ മന്ത്രി നിർദേശിച്ചെങ്കിലും അതും വൈകി. എല്ലാ രേഖയും സമർപ്പിക്കാത്തതിനാൽ വിസ നിരസിക്കപ്പെടുകയും ചെയ്തു. ഇൗ ഘട്ടത്തിലാണ് നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന് ശ്രമം തുടങ്ങിയത്. സ്കോളർഷിപ് ലഭിച്ചതിന് പിന്നാലെ 2016 ജൂലൈ 28ന് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ പ്രവേശനം ലഭിച്ചു എന്ന സന്ദേശം കൂടി ലഭിച്ചതോടെയാണ് വീണ്ടും സ്വപ്നം കാണാൻ തുടങ്ങിയത്. സർക്കാർ ധനസഹായത്തിന് വീണ്ടും അപേക്ഷ നൽകിയെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തടസ്സപ്പെടുത്താൻ ശ്രമമുണ്ടായതായി ബിനേഷ് പറയുന്നു. എന്നാൽ, മന്ത്രി എ.കെ. ബാലൻ ഇടപെട്ട് ഒന്നര ലക്ഷം രൂപ അനുവദിച്ചു. ഈ തുകയും കൂട്ടുകാരും മറ്റും ചേർന്ന് സ്വരൂപിച്ച് നൽകിയ പണവുമാണ് വഴിെച്ചലവിന് ബിനേഷ് കൈയിൽ കരുതിയിട്ടുള്ളത്. വയനാട്ടിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ് ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തുനൽകിയത്. പിന്നാക്ക വിഭാഗക്കാരന് മുന്നിൽ ഒരിക്കലും അഴിയാത്ത ചുവപ്പുനാട ഒാർമയിൽ സൂക്ഷിച്ചാണ് ബിനേഷ് ലണ്ടനിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.