ആലുവ: വിദ്യാഭ്യാസം നേടുന്നതിനൊപ്പം നല്ല മനസ്സിെൻറ ഉടമകൾകൂടിയാകാൻ പുതുതലമുറക്ക് കഴിയണമെന്ന് അൻവർ സാദത്ത് എം.എൽ.എ. 'മാധ്യമ'വും എം. ബാവ മൂപ്പൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലൻറ് മീറ്റും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയാണ് രാജ്യത്തിെൻറ സമ്പത്ത്. അവരിലാണ് നാടിെൻറ പ്രതീക്ഷ. തിന്മയെ നന്മകൊണ്ട് നേരിടണം. ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം ആത്മീയ വിദ്യാഭ്യാസവും നേടണം. എല്ലാ മതങ്ങളും നന്മകളാണ് പഠിപ്പിക്കുന്നത്. വിദ്യാർഥികൾ ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കണമെന്നും എം.എൽ.എ പറഞ്ഞു. ആലുവ മഹാത്മ ഗാന്ധി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ 'മാധ്യമം' കൊച്ചി സീനിയർ റീജനൽ മാനേജർ ബെൽത്ത്‌സാർ ജോസഫ് അധ്യക്ഷത വഹിച്ചു. എം. ബാവ മൂപ്പൻ ഫൗണ്ടേഷൻ പ്രതിനിധി അൻസാർ അജിത് മൂപ്പൻ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം വിതരണം ചെയ്തു. ആലുവ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം സന്ദേശം നൽകി. 'മാധ്യമം' കൊച്ചി ന്യൂസ് എഡിറ്റർ കെ.പി. റജി, എ.എഫ്.സി ജില്ല രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി, സർക്കുലേഷൻ മാനേജർ മുജീബ് റഹ്മാൻ, കെ.എസ്.എ. കരീം എന്നിവർ പങ്കെടുത്തു. 'മാധ്യമം' കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീർ സ്വാഗതവും ബി.ഡി.ഒ എം.എ.എം. അൻവർ നന്ദിയും പറഞ്ഞു. സിജി കരിയർ കൗൺസിലർ അഡ്വ. ടി.കെ. കുഞ്ഞുമോൻ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.