ബിയർ പാർലറിൽ പണം തിരിമറി നടത്തി ഒളിവിൽപോയ പ്രതി പിടിയിൽ

കൊച്ചി: കൺസ്യൂമർഫെഡി​െൻറ കലൂരിലെ . എറണാകുളം വാഴക്കുളം ഇല്ലത്തുകുടിയിൽ വിനോജി (38) നെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബിൽ അടിക്കാതെ 8,05,870 രൂപയുടെ ബിയർ വിൽപ്പന നടത്തി ആ പണം ജീവനക്കാർ പങ്കിട്ടെടുക്കുകയായിരുന്നു. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കിങ് ഫിഷർപോലുള്ള ബിയറുകൾ ഇവിടെ വിറ്റുപോകുന്നില്ല എന്ന് കൺസ്യൂമർഫെഡ് എം.ഡിക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അേന്വഷണത്തിൽ ക്രമക്കേട് കണ്ടെത്തുകയും ഉത്തരവാദികളായ ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും പൊലീസിൽ പരാതിനൽകുകയുമായിരുന്നു. കേസിൽ രണ്ടും മൂന്നും പ്രതികളായ വിജുവിനെയും രാജീവിനെയും നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് അകന്ന ബന്ധുക്കളുടെ വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു വിനോജ്. ഒാപറേഷൻ മൺസൂണി​െൻറ ഭാഗമായി സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നോർത്ത് എസ്.ഐ വിബിൻദാസ്, സി.പി.ഒമാരായ ഹനീഫ, വിനോദ്കൃഷ്ണ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.