മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയിൽ കുളമ്പ് രോഗം പടർന്ന് പിടിച്ചിട്ടും പ്രതിരോധ നടപടി പാളുന്നു. കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലാണ് രോഗം വ്യാപകമായത്. കല്ലൂര്‍ക്കാട് പെരുമാംകണ്ടത്ത് അഞ്ച് പശുക്കള്‍ ചത്തതോടെയാണ് രോഗം പുറംലോകം അറിഞ്ഞത്. രോഗം സ്ഥിരീകരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചയാണ് പടര്‍ന്ന് പിടിക്കാന്‍ കാരണമെന്നാണ് ആരോപണം. ഇത് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്കും മൃഗങ്ങളിലേക്കും വ്യാപിക്കാന്‍ കാരണമായെന്നും പറയപ്പെടുന്നു. പത്തും ഇരുപതും ലിറ്റര്‍ പാലുള്ള സങ്കരഇനം പശുക്കളെയാണ് രോഗം പിടികൂടിയത്. യഥാസമയം പ്രതിരോധ നടപടി ഊർജിതമാക്കിയിരുെന്നങ്കില്‍ രോഗം പടരുകയില്ലായിരുന്നുവെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. രോഗം വ്യാപകമായ ശേഷമാണ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ, മൃഗസംരക്ഷണ വകുപ്പ് കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പും മരുന്നും വിതരണം ചെയ്യാനൊരുങ്ങിയിരുൈെന്നങ്കിലും ക്ഷീരകര്‍ഷകര്‍ സഹകരിച്ചില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. കുളമ്പുരോഗത്തിനെതിരായ പ്രതിരോധ നടപടി മേയ്, ജൂൺ മാസങ്ങളിലാണ് ചെയ്യുന്നത്. ഈ സമയത്ത് കർഷകർ വേണ്ടത്ര സഹകരിച്ചില്ലത്രെ. പാൽ കുറയുമെന്ന തെറ്റിദ്ധാരണയാണ് ഇതിനു കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, പ്രതിരോധ കുത്തിവെപ്പ് തങ്ങളെ അറിയിച്ചില്ലെന്നാണ് ക്ഷീരകർഷകരുടെ വാദം. രോഗം വ്യാപകമായത് ക്ഷീരസംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു കഴിഞ്ഞു. ഇത് മേഖലയില്‍ ക്ഷീരമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പഠനത്തില്‍ അനധികൃത അറവ്ശാലകളില്‍ നിന്നാണ് രോഗം പിടിപെടാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്ത് നിരവധി പന്നി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുെണ്ടന്നും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന പന്നികളാണ് ഇവിടെ വളര്‍ത്തുന്നതും കശാപ്പ് ചെയ്യുന്നതും. ഇതിന് പുറമെ ഇതരസംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന കന്നുകാലികളില്‍ നിന്നുമാണ് കുളമ്പ് രോഗം പിടിപെടാന്‍ കാരണമെന്നാണ് അധികൃതരുെട പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.