Posted On
date_range Updated On
date_range കൂപ്പൺ വിതരണോദ്ഘാടനം
കളമശ്ശേരി: അഗതികൾക്കും വിധവകൾക്കുമായുള്ള സ്വപ്നക്കൂട് ഭവനപദ്ധതിയുടെ നിർമാണച്ചെലവിന് കൂപ്പണുകളുടെ വിതരണോദ്ഘാടനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. നഗരസഭ കുടുംബശ്രീ കളമശ്ശേരി ടൗൺ ഹാളിൽ നടത്തിയ ചടങ്ങിൽ ചെയർപേഴ്സൻ ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ റുഖിയ ജമാൽ, ഷാജഹാൻ കപ്പിള്ളി, കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൻമാരായ ഷമീന റഷീദ്, ഗിരിജ ഗോപാലൻ എന്നിവർ സംബന്ധിച്ചു. കുടുംബശ്രീ അംഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത രണ്ടുപേർക്കാണ് വീട് നിർമിച്ചുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.