കഞ്ചാവ് വിൽപന; യുവാവിനെ അറസ്​റ്റ്​ ചെയ്തു

കളമശ്ശേരി: ഏലൂരിൽ കഞ്ചാവ് വിൽപന നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം പൂങ്കാവ് കോളനിയിൽ സജീറാണ് (18) അറസ്റ്റിലായത്. മഞ്ഞുമ്മൽ മുട്ടാർ പാലത്തിന് സമീപത്ത് നിന്നാണ് ഏലൂർ എസ്.ഐ എ.എൽ. അഭിലാഷി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പെരിയാർ നീന്തിക്കടക്കുന്നതിനിടെ അസം സ്വദേശിയെ കാണാതായി ഏലൂർ: പെരിയാർ നീന്തിക്കടക്കുന്നതിനിടെ അസം സ്വദേശിയായ യുവാവിനെ കാണാതായി. സുനിൽപൂർ ബോഡ്സ് വാല സ്വദേശിയായ അബിജുർ റഹ്മാനെയാണ് (32) കാണാതായത്. പെരിയാറി​െൻറ കൈവഴിയായ ഏലൂർ ചേരാനല്ലൂർ പുഴയിലാണ് യുവാവിനെ കാണാതായത്. രാവിലെ 7.30 ഓടെയാണ് സംഭവം. ചേരാനല്ലൂർ ഫെറിയിൽനിന്ന് രാവിലെ ഏലൂർ ഫെറിയിലേക്ക് നീന്തുന്നതിനിടെയാണ് കാണാതായത്. ഏലൂർ ഫയർഫോഴ്‌സ് തിരച്ചിൽ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ വൈപ്പിൻ, നോർത്ത് പറവൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള 20 ഓളം ഫയർ യൂനിറ്റ് അംഗങ്ങൾ വൈകീട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ തിരച്ചിൽ ആരംഭിക്കുമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. ഏലൂർ ഫെറിക്ക് സമീപം വാടക കെട്ടിടത്തിലാണ് യുവാവ് താമസിക്കുന്നത്. വയോധികയെ മർദിച്ച് ആറുപവൻ കവർന്നു കളമശ്ശേരി: പട്ടാപ്പകൽ വീടിനകത്ത് വയോധികയെ ആക്രമിച്ച് ആറ് പവൻ സ്വർണാഭരണങ്ങൾ കവർന്നു. ഏലൂർ പാട്ടുപുരയ്ക്കൽ അമ്പലത്തിന് സമീപം രാധാസ് വില്ലയിൽ രാധാ സതീശനെയാണ് (73) ആക്രമിച്ച് ആഭരണങ്ങൾ കവർന്നത്. കഴുത്തിനും നാവിനും പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. വിദേശത്തുള്ള മകൻ ഗിരീഷി​െൻറ പേര് പറഞ്ഞെത്തിയ 45 വയസ്സ് തോന്നിക്കുന്ന ഒരാൾ വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ രാധ വാതിൽ തുറന്നു. ഇയാൾ കഴുത്തിൽ ഞെക്കിപ്പിടിച്ച് മുറിക്കകത്തേക്ക് കൊണ്ടുപോയി തറയിൽ ഇരുത്തി കഴുത്തിലെ മാലയിൽ കയറി പിടിച്ചു. ഈ സമയം രാധ മാല ഊരിയെടുത്ത് വലിച്ചെറിഞ്ഞു. ഇതിനിടെ അക്രമി രാധയെ ആക്രമിച്ചു. ഇതോടെ വയോധിക ബോധരഹിതയായി തറയിൽ വീണു. കൈയിലെ മൂന്നു പവ​െൻറ മൂന്നു വളകളും തറയിൽ വീണമാലയുമായി അക്രമി കടന്നുകളഞ്ഞു. മൂന്നു മണിയോടെ വീട്ടിലെത്തിയ വേലക്കാരി തറയിൽ കിടന്ന രാധയെ പിടിച്ചെഴുന്നേൽപ്പിച്ച് കട്ടിലിൽ ഇരുത്തി. എന്നാൽ, നടന്ന സംഭവങ്ങൾ വയോധിക അവരോട് പറഞ്ഞില്ല. പിന്നീട് ഇവർക്കൊപ്പം താമസിക്കുന്ന ഗിരീഷി​െൻറ മകൻ ആഷിഷ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 45 വയസ്സ് തോന്നിക്കുന്ന ആളാണ് മോഷ്ടാവെന്നും ബൈക്കിലാണെത്തിയതെന്നും സംശയിക്കുന്നതായി രാധ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.