ചോറ്റാനിക്കര: ഭക്തിനിർഭര ചടങ്ങുകളോടെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു. കിഴക്കേ കവാടത്തിൽ മേൽശാന്തി ഏറനൂർ ദാമോദരൻ നമ്പൂതിരി നെല്ലിൻകറ്റ മുറിച്ചെടുത്തു. നെല്ലിൻകറ്റ വെള്ളിത്തളികയിൽ ശിരസ്സിലേറ്റി വാദ്യഘോഷങ്ങളുടെയും കുത്തുവിളക്കിെൻറയും അകമ്പടിയോടെ ക്ഷേത്രത്തിന് വലംവച്ചു. നാളികേരം ഉടച്ച് കർപ്പൂരാരാധന നടത്തിയശേഷം ശ്രീകോവിലിൽ മേൽശാന്തി കറ്റ സമർപ്പിച്ച് നിറ നടത്തി. തുടർന്ന് ശാസ്താേക്ഷത്രം, ശിവക്ഷേത്രം എന്നിവിടങ്ങളിലും വാദ്യാഘോഷത്തോടെ നിറ നടത്തി. കീഴ്ശാന്തി പി.എം. നാരായണൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ.എൻ. ഉണ്ണികൃഷ്ണൻ, സ്പെഷൽ ദേവസ്വം കമീഷണർ ആർ. ഹരി, ഡെപ്യൂട്ടി സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്, അസി. കമീഷണർ എം.എസ്. സജയ്, ദേവസ്വം മാനേജർ ബിജു ആർ. പിള്ള, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. രാവിലെ പന്തീരടിപൂജക്ക് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.