കോതമംഗലം: നേര്യമംഗലം ട്രൈബൽ സെറ്റിൽമെൻറ് കോളനിയിൽ വഴി തർക്കത്തെത്തുടർന്ന് കോളനിവാസിയെ കുത്തിപ്പരിക്കേൽപിക്കുകയും തടയാൻ ശ്രമിച്ചവരെ ആക്രമിച്ച് പരിക്ക് ഏൽപിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികളെകൂടി ഊന്നുകൽ െപാലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലം കോളനിയിലെ താമസക്കാരായ തൃശൂർ പരിയാരം കാഞ്ഞിരപ്പിള്ളി തേന്മാലിപറമ്പിൽ ഷാജി (44), ആലുവ ചൂണ്ടി ചുണങ്ങംവേലി പള്ളിപ്പറമ്പിൽ സോമൻ (32), ചേർത്തല തൈക്കാട്ടുശ്ശേരി പുതിയ നികർത്തിൽ വിനോദ് (39) എന്നിവരാണ് അറസ്റ്റിലായത്. ഷാജി ചാലക്കുടി പൊലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും മോഷണം, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം ഉൾെപ്പടെ ആറോളം കേസുകളിൽ ഉൾപ്പെട്ട ആളാണ്. പ്രതികളെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മാമലക്കണ്ടം എളംബ്ലാശേരി വട്ടക്കുഴിമാത്തൻ ബെന്നി (48), കൂട്ടുപ്രതികളായ എളംബ്ലാശേരി കുടി നിവാസികളായ കണ്ണൻ (23), അജിത്ത് (23), ഷൈമോൻ (20) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജീപ്പിലെത്തിയ 12 അംഗ സംഘമാണ് കോളനിയിൽ ആക്രമണം അഴിച്ചുവിട്ടത്. കോതമംഗലം സി.ഐ വി.ടി. ഷാജെൻറ നിർേദശാനുസരണം ഊന്നുകൽ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിെല സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആദിവാസികൾക്ക് അനുവദിച്ച ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച് മദ്യം, മയക്കുമരുന്ന് ഉപയോഗം, അടിപിടി, മറ്റ് അനാശാസ്യങ്ങൾ എന്നിവ നടക്കുന്നുണ്ടെന്നും കോളനിയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും എസ്.ഐ ടി.എം. സൂഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.