ഹൗസ്ബോട്ടിൽനിന്ന്​ കായലില്‍ വീണ് യുവാവിനെ കാണാതായി

കുട്ടനാട്: ഹൗസ്ബോട്ട് യാത്രക്കിടെ കായലില്‍ വീണ് യുവാവിനെ കാണാതായി. തൃശൂര്‍ കേച്ചേരി സ്വദേശി സുഭാഷിനെയാണ് (32) കാണാതായത്. അഗ്നിശമനസേനയും പുളിങ്കുന്ന് പൊലീസും മുങ്ങൽ വിദഗ്ധരും ഒന്നര മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച വൈകീട്ട് ആേറാടെ മാര്‍ത്താണ്ഡം കായലിലാണ് സംഭവം. തൃശൂരില്‍നിന്ന് വിനോദസഞ്ചാരത്തിനെത്തിയ ആറംഗസംഘം പള്ളാത്തുരുത്തിയില്‍നിന്നാണ് ഹൗസ്ബോട്ടിൽ യാത്ര ആരംഭിച്ചത്. കായല്‍ യാത്ര കഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടം. ജീവനക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെളിച്ചക്കുറവിനെത്തുടര്‍ന്ന് രാത്രിയോടെ തിരച്ചില്‍ നിര്‍ത്തി. ശനിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് പുളിങ്കുന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.