കൊച്ചി മെട്രോ: നിരക്കുകൾ കുറഞ്ഞേക്കും

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രനിരക്ക് കുറയാൻ സാധ്യത. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻവരെ ഒാടിത്തുടങ്ങുേമ്പാൾ നിലവിെല ടിക്കറ്റ് നിരക്കുകൾ പുനരവലോകനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ആലുവയിൽനിന്ന് പാലാരിവട്ടം വരെയാണ് സർവിസ്. ഇതിന് 40 രൂപയാണ് ചാർജ്. ഇടപ്പള്ളിയിൽ ഇറങ്ങിയാലും 40 രൂപ നൽകണം. ബസിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വരുന്ന ഇൗ നിരക്ക് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ലെന്ന് പരക്കെ പരാതിയുണ്ട്. ഇൗ സാഹചര്യത്തിലാണ് നിരക്ക് പുനഃപരിശോധിക്കാൻ ആലോചിക്കുന്നത്. ആലുവയിൽനിന്ന് പാലാരിവട്ടം വരെ 40 രൂപയാണെന്നിരിക്കെ മഹാരാജാസ് ഗ്രൗണ്ട് വരെ നീളുേമ്പാൾ അമിതനിരക്ക് നൽകേണ്ടിവരുമെന്ന് ആശങ്കയുണ്ട്. എന്നാൽ, സാധാരണക്കാർക്ക് ബുദ്ധിമുട്ടാകാത്തവിധത്തിൽ നിരക്ക് പുനർനിർണയിക്കുമെന്നാണ് സൂചന. മഹാരാജാസ് ഗ്രൗണ്ട് വരെ സെപ്റ്റംബറോടെ മെട്രോ ട്രെയിൻ ഒാടിത്തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി പരീക്ഷണ ഒാട്ടം നടത്തിയിരുന്നു. മെട്രോനയം അടുത്തമാസം കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്കെത്തും. ഇതുസംബന്ധിച്ച് തീരുമാനമാകുന്നതോടെ കലൂരിൽനിന്ന് കാക്കനാേട്ടക്കുള്ള മെട്രോ രണ്ടാംഘട്ടത്തി​െൻറ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും ഏലിയാസ് ജോർജ് പറഞ്ഞു. ജലമെട്രോ സർവിസി​െൻറ ഭാഗമായി വേമ്പനാട്ട് കായൽ ശുദ്ധീകരിക്കുമെന്നും മെട്രോയുടെ കൂടുതൽ തൂണുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ വെർട്ടിക്കൽ ഗാർഡനുകൾ സ്ഥാപിക്കുമെന്നും എം.ഡി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.