കോതമംഗലം: കൊമ്പ് മുറിക്കുന്നതിനിടെ മരത്തിനുമുകളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കുട്ടമ്പുഴ പ്രൈമറി ഹെൽത്ത് സെൻററിന് സമീപം കുത്താനാപുറത്ത് ആൻറണിയുടെ പുരയിടത്തിലെ 80 അടിയോളം ഉയരമുള്ള മരത്തിന് മുകളിൽ കയറിയ കുട്ടമ്പുഴ മോളേകുടി മത്തായിയാണ് (56) അപകടത്തിൽെപട്ടത്. വെള്ളിയാഴ്ച രാവിലെ കൊമ്പ് മുറിക്കുന്നതിനിടെ ബോധക്ഷയം തോന്നിയ മത്തായി കയർ ഉപയോഗിച്ച് ശരീരം മരത്തിെൻറ കവരയിൽ കെട്ടി സുരക്ഷിതനാകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ കോതമംഗലം ഫയർഫോഴ്സിനെ അറിയിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യെൻറ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഉദ്യോഗസ്ഥരായ സിദ്ദീക്ക് ഇസ്മായിൽ, സി.എ. നിഷാദ് എന്നിവർ മരത്തിൽ കയറി മത്തായിയെ ഏണി ഉപയോഗിച്ച് വലയിൽ സുരക്ഷിതമാക്കിയശേഷം കയർ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുട്ടമ്പുഴ പ്രൈമറി ഹെൽത്ത് സെൻററിലെ ഡോ.അനൂപ് പരിശോധിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തതോടെയാണ് മത്തായിക്ക് സംസാരിക്കാനായത്. ഉടൻ ഫയർ ഫോഴ്സിെൻറ ആബുലൻസിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ലീഡിഗ് ഫയർമാൻമാരായ ടി.കെ. എൽദോ, ടി.കെ. സുരേഷ്, ഫയർമാൻമാരായ കെ.എ. ഷംസുദ്ദീൻ, എം.രാഹുൽ, പി.എൻ. അനൂപ്, ഹോം ഗാർഡ് ഇ.എൻ. ദിവാകരൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.