കുടുംബ കേന്ദ്രീകൃത പ്രവർത്തനം ശീലമാക്കണം -മാർ ആലഞ്ചേരി കൊച്ചി: കുടുംബകേന്ദ്രീകൃതമായ പ്രവർത്തനം സഭയിൽ ശീലമാക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭയിലെ കുടുംബ കൂട്ടായ്മ, മാതൃവേദി എന്നീ വിഭാഗങ്ങളിലെ രൂപത ഡയറക്ടർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ, യുവജനങ്ങൾ, മാതാപിതാക്കൾ, മുതിർന്നവർ, അവശർ എന്നീ വിഭാഗങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ബന്ധങ്ങൾ സമ്പന്നമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ് മാർ ജോസ് പുളിയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. ആൻറണി മൂലയിൽ, കുടുംബ േപ്രഷിതത്വ വിഭാഗം സെക്രട്ടറി ഫാ.ജോസഫ് കൊല്ലകൊമ്പിൽ, കുടുംബ കൂട്ടായ്മ വിഭാഗം സെക്രട്ടറി ഫാ. ലോറൻസ് തൈക്കാട്ടിൽ, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, സാബു ജോസ് എന്നിവർ നേതൃത്വം നൽകി. ജോസ് വിതയത്തിൽ, ബിജു പറയനിലം, ഫാ.പോൾ മാടശേരി, ഫാ. ജോസഫ് കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.