യുവജനതാദൾ (യു) എം.പി. വീരേന്ദ്രകുമാറിനൊപ്പം

കൊച്ചി: എം.പി. വീരേന്ദ്രകുമാറി​െൻറ നേതൃത്വത്തിെല ജനതാദൾ (യു) കേരള ഘടകമെടുക്കുന്ന രാഷ്ട്രീയ തീരുമാനത്തിന് ഒപ്പം നിൽക്കാൻ യുവജനതാദൾ (യു) തീരുമാനിച്ചു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ദൈന്യപരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി പിൻവാതിലിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനം കരസ്ഥമാക്കി നിതീഷ്കുമാർ മന്ത്രിസഭയിൽ കയറിപ്പറ്റിയത് ജനവിധിയോടുള്ള വെല്ലുവിളിയാണ്. ജെ.ഡി.യു ദേശീയ അധ്യക്ഷൻ നിതീഷ് കുമാറിേൻറത് രാഷ്ട്രീയ വഞ്ചനയാണെന്നും യുവജനതാദൾ(യു) ജില്ല കമ്മിറ്റി വിലയിരുത്തി. നടൻ ദിലീപിനെതിരെ തുടരുന്ന അന്വേഷണങ്ങൾ നടിക്കെതിരെയുള്ള ലൈംഗികാതിക്രമം മാത്രമായി ഒതുക്കിനിർത്താൻ ഉന്നതങ്ങളിൽ ശ്രമം നടക്കുന്നതായാണ് സംശയം. സിനിമമേഖലയിലെ ആശാസ്യമല്ലാത്ത ഹവാല, കുഴൽപ്പണ, റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേക്ക് അന്വേഷണം നീങ്ങിയാൽ ഇടതുപക്ഷ സഹയാത്രികരായ വൻസ്രാവുകളും പിടിക്കപ്പെടും. ഇത് ഭയന്നാണ് നടിക്കെതിരെയുള്ള അതിക്രമം മാത്രമാക്കി അന്വേഷണം ചുരുക്കിയിരിക്കുന്നതെന്നും യോഗം ആരോപിച്ചു. ജില്ല പ്രസിഡൻറ് തോമസ് കോറശ്ശേരി അധ്യക്ഷത വഹിച്ചു. പി.കെ. ബാബു, മാർട്ടിൻ കുര്യാക്കോസ്, പി.കെ. സാദിഖ്, തോമസ് റാഫേൽ, സണ്ണി ജോസഫ്, പോൾ പഞ്ഞിക്കാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.