വീട്ടമ്മയെ ആക്രമിച്ച കേസിൽ മൂന്നുപേർ റിമാൻഡിൽ

മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസിൽ മൂന്നുപേരെ മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ബിജുമോ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു. കോട്ടയം നാട്ടകം തൈപറമ്പില്‍ സിബിന്‍. ടി. മാത്യു(21), ചാത്തമറ്റം കറുത്തേടത്ത് വീട്ടില്‍ ജിബിന്‍ ബാബു(21), മുളവൂര്‍ ഓലിയില്‍ അഖില്‍ പ്രകാശ്(20) എന്നിവരെയാണ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മാര്‍ച്ചിലാണ് സംഭവം. പൈങ്ങോട്ടൂര്‍ വീപ്പനാട്ട് ജോബിയുടെ ഭാര്യ ഷെറിനെയാണ് (29)സംഘം ആക്രമിച്ചത്. സ്വകാര്യ ബസില്‍ ഡ്രൈവറായ ജോബിയും അക്രമിസംഘത്തിലെയാളുടെ സുഹൃത്തുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെത്തിയ മൂന്നംഗ സംഘം ജോബി സ്ഥലത്തില്ലാതിരുന്നതിനാൽ ഷെറിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതികള്‍ മുങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.