കൊച്ചി: ചരക്കുസേവന നികുതിയെക്കുറിച്ച് വ്യാഴാഴ്ച രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ പുേല്ലപ്പടിയിലുള്ള കേന്ദ്രത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയേഴ്സ് കൊച്ചി പ്രാദേശിക കേന്ദ്രത്തിെൻറയും നാഷനൽ അക്കാദമി ഒാഫ് കസ്റ്റംസ് എക്സൈസ് ആൻഡ് നാർക്കോട്ടിക്സിെൻറയും ആഭിമുഖ്യത്തിലാണ് ശിൽപശാല. വിവരങ്ങൾക്ക്: 0484 2403838, 9061000115. കാട്ടാക്കട ശശിയുടെ വീടിനുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു കൊച്ചി: സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കാട്ടാക്കട ശശിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) പ്രതിഷേധിച്ചു. സംസ്ഥാന വൈസ്പ്രസിഡൻറ് എസ്. മിനി അധ്യക്ഷത വഹിച്ചു. ജോയൻറ് സെക്രട്ടറി കെ.പി. ബിന്ദു, ജില്ല പ്രസിഡൻറ് എസ്.എസ്. ഷനൂജ, വൈസ് പ്രസിഡൻറ് ഡി.എസ്. സന്ദീപ് എന്നിവർ പെങ്കടുത്തു. കോഴ വിവാദം: അന്വേഷണം നടത്തണം കൊച്ചി: കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ പാർട്ടി കേന്ദ്രാനുമതി ലഭിക്കേണ്ട സ്ഥാപനങ്ങളിൽനിന്നും കോടികളുടെ കോഴ വാങ്ങി ഹവാല വഴി സമാഹരിക്കുകയാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും െഎ.എൻ.എൽ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി. രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരെയുള്ള വധഭീഷണിക്കുപിന്നിലെ സംഘപരിവാർ ഗൂഢാലോചന അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എൻ.സി.പി. സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് എൻ.എ. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എം.എ. ജലീൽ, ടി.എ. ഇസ്മായിൽ, ഹാഫിൽ കാഞ്ഞിരമറ്റം, എം.കെ. ഹമീദ്, അമീൻ മേടയിൽ, മജീദ് കൊച്ചി, ഷെരീഫ് മട്ടാഞ്ചേരി, നവാസ് പള്ളുരുത്തി, സി.എ. അഷ്റഫ്, മക്കാർഹാജി, കെ.കെ. ഇബ്രാഹിം, പി.എ. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.