കൊച്ചി: 'ചെങ്ങറ ഭൂസമര മാതൃക സംരക്ഷിക്കുക' സമരപ്രഖ്യാപന കൺവെൻഷൻ ഞായറാഴ്ച എറണാകുളം സി. അച്യുതമേനോൻ ഹാളിൽ സംഘടിപ്പിക്കും. ജിഗ്നേഷ് മെവാനി ഉദ്ഘാടനം ചെയ്യും. മത്സ്യബന്ധനം: ലൈസൻസ് പുതുക്കണം കൊച്ചി: ട്രോളിങ് നിരോധനം അവസാനിച്ചാൽ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ യാനങ്ങളും ലൈസൻസ് പുതുക്കണമെന്ന് ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു. അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തും. മത്സ്യബന്ധനത്തിലേർപ്പെടുന്ന യാനങ്ങൾ ലീഗൽ സൈസിൽ കുറഞ്ഞ മത്സ്യങ്ങൾ പിടിക്കുന്നത് കർശനമായി നിരോധിച്ച് ഉത്തരവ് ഇറക്കിയതാണ്. ഇത്തരം ഉത്തരവുകളെ അവഗണിച്ച് മത്സ്യബന്ധനത്തിലേർെപ്പടുന്ന യാനങ്ങളെ തുറമുഖങ്ങളിൽതന്നെ കണ്ടുകെട്ടും. യാനങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസ് എന്നിവക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തും. കൂടാതെ, മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം റദ്ദുചെയ്യുന്നതും എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. കേരള മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്മെൻറ്, മറൈൻ എൻഫോഴ്സ്മെൻറ്, ഫിഷറീസ്വകുപ്പ് സംയുക്ത സ്ക്വാഡ് എന്നിവ വിവിധ ഹാർബറുകളിൽ പരിശോധന നടത്തുമെന്നും ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.