വനിത കമീഷന്‍ സിറ്റിങ്​: 33 പരാതികള്‍ തീര്‍പ്പാക്കി

കൊച്ചി: എറണാകുളം ടി.ഡി.എം ഹാളില്‍ നടന്ന വനിത കമീഷന്‍ സിറ്റിങ്ങില്‍ 33 പരാതികള്‍ തീര്‍പ്പാക്കി. 94 പരാതികളാണ് ലഭിച്ചത്. 21 എണ്ണത്തില്‍ പൊലീസി​െൻറ റിപ്പോര്‍ട്ടും ആറെണ്ണത്തില്‍ ആർ.ഡി.ഒയുടെ റിപ്പോര്‍ട്ടും തേടി. മൂന്നു പരാതികള്‍ കൗണ്‍സലിങ്ങിനയച്ചു. 25 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിെവച്ചു. ആറ് പരാതികളില്‍ പരാതിക്കാരും എതിര്‍കക്ഷികളും ഹാജരായില്ല. കമീഷന്‍ അംഗം ഡോ. ലിസി ജോസി​െൻറ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. പല പരാതികളും എതിര്‍കക്ഷിയുടെ മേല്‍വിലാസമോ വിവരങ്ങളോ ഉള്‍ക്കൊള്ളാത്തതിനാല്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയയ്ക്കാന്‍ പ്രയാസം നേരിടുന്നുണ്ടെന്ന് കമീഷന്‍ അറിയിച്ചു. അഭിഭാഷകരായ മേഘ ദിനേശ്, ജോണ്‍ എബ്രഹാം, സതീഷ് മാത്യു, വനിത സെല്‍ എസ്‌.ഐ ഡെല്‍സി മാത്യു, ഫാമിലി കൗണ്‍സിലര്‍ സുലു കുസും ബൈജു എന്നിവര്‍ പങ്കെടുത്തു. പട്ടികജാതിവിഭാഗത്തില്‍പെട്ട തൊഴില്‍രഹിതര്‍ക്ക് വായ്പ കൊച്ചി: പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷ​െൻറ സഹായത്തോടെ നടപ്പാക്കുന്ന മൂന്ന് ലക്ഷം രൂപ പദ്ധതി തുകയുള്ള ലഘു വ്യവസായ യോജനക്ക് കീഴില്‍ വായ്പക്ക് പട്ടികജാതിയില്‍പ്പെട്ട യുവതീയുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18-നും 50-നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയും കവിയാന്‍ പാടില്ല. തുക വിനിയോഗിച്ച് വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ സംരംഭത്തിലും (കൃഷി ഭൂമി വാങ്ങ ല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷ​െൻറ നിബന്ധനകള്‍ക്ക് അനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. കോര്‍പറേഷനില്‍നിന്ന് മുമ്പ് ഏതെങ്കിലും സ്വയം തൊഴില്‍ വായ്പ ലഭിച്ചവര്‍ (മൈക്രോ ക്രെഡിറ്റ് ലോണ്‍/മഹിള സമൃദ്ധി യോജന ഒഴികെ) വീണ്ടും അപേക്ഷിക്കേണ്ടതില്ല. തുക ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം. താൽപര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും വിവരങ്ങള്‍ക്കും കോര്‍പറേഷ​െൻറ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 2302663. വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രി സ്വസ്ഥവൃത്തം വിഭാഗത്തില്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ ഇടവിട്ട് വരുന്ന ശ്വാസംമുട്ടല്‍ (ആസ്ത്മ) പ്രതിരോധിക്കാനുള്ള സൗജന്യ ചികിത്സ ഗവേഷണാടിസ്ഥാനത്തില്‍ ലഭ്യമാണ്. ഫോണ്‍: 9061248497. പഞ്ചകര്‍മ വിഭാഗത്തില്‍ (ഒ.പി നമ്പര്‍ അഞ്ച്) ഞായറാഴ്ച ഒഴികെ ദിവസങ്ങളിൽ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെ പ്രമേഹത്തോടനുബന്ധിച്ച് കാണപ്പെടുന്ന കൈകാല്‍ തരിപ്പ്, പുകച്ചില്‍, വേദന തുടങ്ങിയവക്ക് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. ഫണ്‍: 9745170431. ചൂട്, തണുപ്പ്, മധുരം, പുളി ഇവ ഉപയോഗിക്കുമ്പോള്‍ പല്ലിനുണ്ടാവുന്ന പുളിപ്പിന് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് സ്വസ്ഥവൃത്ത വിഭാഗത്തില്‍ ലഭ്യമാണ്. ഫോണ്‍: 9447759706.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.