ഇസ്‌കഫ് സംസ്ഥാന ക്യാമ്പ് സമാപിച്ചു

വൈപ്പിന്‍: സമൂഹത്തിന് പരിഷ്‌കാരമല്ല സംസ്‌കാരമാണ് വേണ്ടതെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ചറല്‍ കോ-ഓപറേഷന്‍ ആന്‍ഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) സംസ്ഥാന ക്യാമ്പ് ചെറായി ബീച്ചില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് കമല സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. നടന്‍ മുരളി മോഹന്‍, കൗണ്‍സിലര്‍ എസ്. ശ്രീകുമാരി, ഇസ്‌കഫ് സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി, സ്വാഗത സംഘം ജനറല്‍ സെക്രട്ടറി ഇ.സി. ശിവദാസ്, എ.ഐ.വൈ.എഫ.് സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ജയ്ദീപ്, സി.പി.ഐ. വൈപ്പിന്‍ മണ്ഡലം സെക്രട്ടറി അഡ്വ. എന്‍.കെ. ബാബു, മല്ലിക സ്റ്റാലിന്‍, കെ.ബി. അറുമുഖന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ. നാരായണന്‍ സംഘടന റിപ്പോര്‍ട്ടും ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പ്രശാന്ത് രാജന്‍ ക്യാമ്പ് രേഖയും അവതരിപ്പിച്ചു. ഭരണഘടനയും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ ജീവന്‍ ടി.വി. എക്‌സിക്യൂട്ടിവ് എഡിറ്റര്‍ പി.ജെ. ആൻറണി സെമിനാർ അവതരിപ്പിച്ചു. ചര്‍ച്ചയും സംഘടിപ്പിച്ചു. ക്യാമ്പ് ലീഡര്‍ ഇസ്‌കഫ് ജില്ല സെക്രട്ടറി എ.പി. ഷാജി ക്യാമ്പ് അവലോകനം നടത്തി. ചടയമംഗലം രാധാകൃഷ്ണന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ മാസിക ഇസ്‌കഫ് സൗഹൃദത്തി​െൻറ പ്രകാശനം സി. രാധാകൃഷ്ണന്‍ കെ.ജി. കോമളന് നല്‍കി പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.