കർഷകരുടെ നെല്ലുവില നൽകാത്തത് സർക്കാറിെൻറ പിടിപ്പുകേട് -എം. ലിജു ആലപ്പുഴ: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളെ വിള ഇൻഷുറൻസിൽനിന്ന് ഒഴിവാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടി കർഷകരോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആരോപിച്ചു. സർക്കാറുകളുടെ ഈ തീരുമാനം ജില്ലയെ പൊതുവിലും കുട്ടനാട്ടിലെ നെൽകർഷകരെ സമ്പൂർണമായും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. കാലാവസ്ഥാധിഷ്ഠിത ഉൽപാദന പദ്ധതിയായി പൊതുവിള ഇൻഷുറൻസ് പദ്ധതിയെ ക്രമീകരിച്ചത് വൻകിട ഇൻഷുറൻസ് കമ്പനിയുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ്. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട പ്രദേശങ്ങളുടെ പട്ടിക കേന്ദ്രസർക്കാറിനോട് നിർദേശിക്കേണ്ടത് സംസ്ഥാന സർക്കാറാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായ അലംഭാവം എല്ലാത്തരം കാർഷിേകാൽപാദന മേഖലകൾക്കും കനത്ത തിരിച്ചടിയാണ്. ഇതിനെതിരെയുള്ള പ്രേക്ഷാഭത്തെക്കുറിച്ച് ആലോചിക്കാൻ വെള്ളിയാഴ്ച കുട്ടനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ യോഗം ജില്ല കോൺഗ്രസ് കമ്മിറ്റി ഒാഫിസിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. കുമരകം ദുരന്തം: സ്മരണാഞ്ജലി അർപ്പിച്ചു മുഹമ്മ: കുമരകം ബോട്ട് ദുരന്തത്തിെൻറ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്യക്കര അരങ്ങ് പ്രവർത്തകർ സ്മരണാഞ്ജലി അർപ്പിച്ചു. വ്യാഴാഴ്ച രാവിലെ 6.30ന് മുഹമ്മ ജെട്ടിക്ക് സമീപം സംഘടിപ്പിച്ച സ്മരണാഞ്ജലിയില്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. അപകടത്തില്‍ ജീവൻ പൊലിഞ്ഞ 29 പേരുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജെ. ജയലാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീന സനല്‍കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചുത്രേസ്യ ജയിംസ്, എം.വി. ജിതേഷ്, മുഹമ്മ ധനരാജ് എന്നിവര്‍ സംസാരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി. ഷാജി സ്വാഗതവും കെ.പി. ബിജു നന്ദിയും പറഞ്ഞു. നെഹ്റു ട്രോഫി: ട്രാക്കുകളുടെ ആഴംകൂട്ടൽ പ്രവൃത്തി തുടങ്ങി ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് പുന്നമടക്കായലിൽ ഫിനിഷിങ് പോയൻറ് മുതൽ സ്റ്റാർട്ടിങ് പോയൻറ് വരെയുള്ള ഭാഗത്തെ ട്രാക്ക് ആഴം കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. ശനിയാഴ്ചയോടെ ഡ്രഡ്ജിങ് പൂർത്തീകരിക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. രേഖ അറിയിച്ചു. പ്രവൃത്തിയുടെ മേൽനോട്ട ചുമതല ആലപ്പുഴ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.