നാടിന് ആവശ്യം മാനവിക ഐക്യം -മുനവ്വറലി ശിഹാബ് തങ്ങൾ ഹരിപ്പാട്: രാജ്യത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ആവശ്യം മനുഷ്യർക്കിടയിലെ ഐക്യമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന തെക്കൻ മേഖല പര്യടനത്തിെൻറ ഭാഗമായി മണ്ണാറശാല നാഗരാജ ക്ഷേത്ര അങ്കണത്തിൽ ക്ഷേത്ര ഭാരവാഹികളുമായി സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതങ്ങളുടെയും സംസ്കാരങ്ങളുടെയും സംഗമസ്ഥാനമായ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്താൻ എല്ലാ മതവിഭാഗത്തിനും വലിയ പങ്ക് വഹിക്കാനുണ്ടെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. ക്ഷേത്ര കാരണവന്മാരായ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെയും എം.എൻ. നാരായണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ മുനവ്വറലി ശിഹാബ് തങ്ങളെ സ്വീകരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ഭാരവാഹികളായ ഇസ്മായിൽ വയനാട്, സുബൈർ കണ്ണൂർ, സുൽഫിക്കർ സലാം, സിയാദ് ഇടുക്കി, ഫൈസൽ ബാഫഖി തങ്ങൾ, അബ്ദുൽ കരീം തൃശൂർ, പി.വി. മുഹമ്മദലി, യൂത്ത്‌ലീഗ് നേതാക്കളായ എ. ഷാജഹാൻ, പി. ബിജു, എസ്. അൻസാരി, ഷമീർ നരിക്കാട്, ഷിബി കാസിം, അനീസ് വാഹിദ്, ഷാഫി കാട്ടിൽ, ഹാരിസ് അണ്ടോളിൽ, ഫക്രുദീൻ അലി അഹമ്മദ്, ശ്യാം സുന്ദർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.