2.71 കോടിയുടെ നിരോധിത നോട്ടുമായി സ്​ത്രീയടക്കം ആറംഗ സംഘം പിടിയില്‍

ആലുവ: 2.71 കോടിയുടെ നിരോധിത നോട്ടുമായി സ്ത്രീയടക്കം ആറംഗ സംഘം പൊലീസ് പിടിയില്‍. എസ്.ബി.ഐ ലൈഫ് പെരുമ്പാവൂര്‍ യൂനിറ്റ് മാനേജര്‍ കുറുപ്പംപടി രായമംഗലം കണ്ണോത്ത് വീട്ടില്‍ നന്ദകുമാര്‍ (29), ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന കടമറ്റം തുരുത്തേറ്റ് വീട്ടില്‍ അനൂപ് (27), ആലുവ ചുണങ്ങംവേലി നാലാംമൈല്‍ കോലഞ്ചേരി വീട്ടില്‍ ജിജു (38), മലപ്പുറം രണ്ടത്താണി ചിനക്കല്‍ സ്വദേശികളായ പൂക്കയില്‍ അലി (27), അമ്പലത്തിങ്കല്‍ അമീര്‍ (36), ആലുവ തോട്ടുമുഖം അമിറ്റി ഫ്ലാറ്റ് അഞ്ച് എയില്‍ താമസിക്കുന്ന വെട്ടുകല്ലുമ്പുറത്ത് ലൈല (44) എന്നിവരെയാണ് ആലുവ സി.ഐ വിശാല്‍ ജോണ്‍സ​െൻറ നേതൃത്വത്തിൽ 2,71,05,000 രൂപയുടെ നിരോധിത നോട്ടുമായി പിടികൂടിയത്. മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് നിരോധിത നോട്ട് കടത്തുന്നെന്ന രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായതെന്ന് ആലുവ റൂറൽ എസ്.പി എ.വി. ജോർജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നോട്ട് കടത്തിക്കൊണ്ടുവന്ന പജേറോ കാര്‍ വ്യാഴാഴ്ച പുലര്‍ച്ച അേഞ്ചാടെ ദേശീയപാതയില്‍ ആലുവ മാര്‍ത്താണ്ഡവർമ പാലത്തിന് സമീപം പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്നെത്തിയ പൊലീസ് ആലുവ പാലസിന് സമീപം വാഹനം തടഞ്ഞു. പരിശോധനയിൽ ആയിരത്തി​െൻറ 122 കെട്ടും അഞ്ഞൂറി​െൻറ 299 കെട്ടും നിരോധിത നോട്ട് കണ്ടെത്തി. ലൈല ഒഴികെയുള്ള പ്രതികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ലൈല പറഞ്ഞിട്ടാണ് പണം കൊണ്ടുവരുന്നതെന്നും എടയപ്പുറത്തെ തയ്യല്‍ കേന്ദ്രത്തിൽ അവർ കാത്തുനില്‍ക്കുന്നുണ്ടെന്നും പ്രതികള്‍ അറിയിച്ചു. പൊലീസ് തയ്യല്‍ കേന്ദ്രത്തിലെത്തിയപ്പോള്‍ ലൈല പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ് . നിരോധിത നോട്ട് മാറിക്കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ലൈല എന്ന് സംശയിക്കുന്നു. അലി, അമീര്‍ എന്നിവരാണ് മലപ്പുറത്തുനിന്ന് നോട്ടുമായി വന്നതെന്നും മറ്റു പ്രതികള്‍ വഴിയില്‍ വാഹനത്തില്‍ കയറുകയായിരുന്നെന്നും അറിയുന്നു. നിരോധിത നോട്ട് മാറിനൽകാമെന്ന് ലൈല നേരത്തേ പലരോടും പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സി.ഐ വിശാല്‍ ജോണ്‍സന്‍, ഷാഡോ ടീം എ.എസ്.ഐമാരായ ജോയ്, സജീവ് ചന്ദ്രന്‍, പൊലീസുകാരായ സലീഷ്, മനോജ്, രൂപേഷ്, ശ്യാംലാല്‍, നിഖിലേഷ്, അഖില്‍ രാജേഷ്, ശ്യാം, മുഹമ്മദ്, പ്രശാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ നിരോധിത നോട്ടുകള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.