ആലപ്പുഴ: പരിപൂർണ സാക്ഷരത കൈവരിക്കുന്നതിന് സാക്ഷരത സർവേയുടെ ഒന്നാംഘട്ടം വെളിയനാട് പഞ്ചായത്തിൽ നടത്തും. സർവേ ചിട്ടയായി സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് ഓഫിസിൽ േപ്രരക്മാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡൻറ് സാബു തോട്ടുങ്കൽ പറഞ്ഞു. 13 വാർഡുകളിലായി 2400 വീടുകളാണുള്ളത്. ആറ് േപ്രരക്മാർ പ്രവർത്തിക്കുന്നു. രണ്ടുവീതം വാർഡുകളുടെ ചുമതല േപ്രരക്മാർക്ക് നൽകി. ഒരു വാർഡിൽ ബ്ലോക്ക് നോഡൽ േപ്രരക്മാർ നേതൃത്വം നൽകും. എല്ലാ വാർഡിലും നിരക്ഷരത നിർമാർജന സമിതി രൂപവത്കരിച്ചിട്ടുണ്ട്. സമിതിയുടെ യോഗം രണ്ടുദിവസത്തിനുള്ളിൽ ചേരും. ഓരോ വാർഡിലും 50 വീടുകൾക്ക് ഒരു സ്ക്വാഡ് രൂപവത്കരിക്കും. സ്ക്വാഡ് ലീഡർമാർക്ക് പരിശീലനം നൽകും. പ്രചാരണ പ്രവർത്തനങ്ങൾക്ക് കൈയെഴുത്ത് പോസ്റ്റർ രചന മത്സരം നടത്തും. കിടങ്ങറയിൽ അക്ഷരദീപം തെളിക്കും. ആഗസ്റ്റ് ഒന്നിന് സർവേ ഉദ്ഘാടനം ചെയ്യും. ആറിന് അവസാനിക്കും. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹൻലാൽ, സാക്ഷരത മിഷൻ ജില്ല കോഒാഡിനേറ്റർ കെ.വി. രതീഷ്, നോഡൽ േപ്രരക്മാരായ മിനിമോൾ, അശ്വതി ബാബു, സ്നേഹപ്പൻ എന്നിവർ സംസാരിച്ചു. ഔദ്യോഗികഭാഷ ഏകോപനസമിതി യോഗം ചേർന്നു ആലപ്പുഴ: വിവിധ വകുപ്പുമേധാവികൾ അംഗങ്ങളായ ഔദ്യോഗികഭാഷ ഏകോപനസമിതി യോഗം കലക്ടറേറ്റിൽ ചേർന്നു. വിവിധ വകുപ്പുകൾ ഔദ്യോഗിക കത്തിടപാടുകളിലും മറ്റുദൈനംദിന ഭരണനിർവഹണത്തിലും മലയാളം ഉപയോഗിക്കുന്നതിെൻറ പുരോഗതി അവലോകനം ചെയ്തു. ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും മലയാളഭാഷയിെല ഫോറംതന്നെയാണ് ഉപയോഗിക്കുന്നതെന്നും വകുപ്പുമേധാവികൾ ഉറപ്പുവരുത്തണമെന്ന് അധ്യക്ഷത വഹിച്ച പുഞ്ച സ്പെഷൽ ഓഫിസർ മോൻസി പി. അലക്സാണ്ടർ നിർദേശിച്ചു. കത്തുകളും ഉത്തരവുകളും മലയാളത്തിൽ തയാറാക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ പരിശീലനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം. കോടതിയും കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യണമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് മൂന്നുമാസത്തിലൊരിക്കൽ കലക്ടർക്ക് നൽകണമെന്നും നിർദേശിച്ചു. നെഹ്റു ട്രോഫി: വഞ്ചിപ്പാട്ട് മത്സരം ആഗസ്റ്റ് എട്ടിന് ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന വഞ്ചിപ്പാട്ട് മത്സരം ആഗസ്റ്റ് എട്ടിന് ആലപ്പുഴ ബോട്ട്ജെട്ടിക്ക് എതിർവശെത്ത നഗരചത്വരത്തിൽ നടത്തും. പങ്കെടുക്കാൻ ആഗസ്റ്റ് അഞ്ചിനകം ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാർഥികൾക്കുള്ള മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിലും ആറന്മുള ശൈലിയിൽ പുരുഷവിഭാഗത്തിലും വെച്ചുപാട്ട്, കുട്ടനാട് ശൈലി എന്നിവയിൽ സ്ത്രീ, പുരുഷ വിഭാഗത്തിലുമാണ് മത്സരം. സ്ത്രീ, പുരുഷ വിഭാഗത്തിൽ 25 ടീമുകളെയും വിദ്യാർഥി വിഭാഗത്തിൽ 25 ടീമുകളെയും ആദ്യമെത്തുന്ന ക്രമത്തിൽ മാത്രമേ ഉൾപ്പെടുത്തൂ. എട്ടുമുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളാണ് ജൂനിയർ വിഭാഗം. ഹയർ സെക്കൻഡറി, കോളജ്തലത്തിൽ പഠിക്കുന്ന വിദ്യാർഥികളാണ് സീനിയർ വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.