വന്യജീവികളുണ്ടാക്കുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യത -ഹൈകോടതി കൊച്ചി: സംരക്ഷിത വനമേഖലയോട് ചേർന്ന സ്വകാര്യ ഭൂമികളിൽ വന്യജീവികളുണ്ടാക്കുന്ന നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന് നിർബന്ധിത ബാധ്യതയുണ്ടെന്ന് ഹൈകോടതി. വീടിനോട് ചേർന്ന സംരക്ഷിത വനത്തിൽനിന്നെത്തിയ വന്യജീവികളുടെ ആക്രമണത്തിൽ റബർ, അടക്കാമരങ്ങൾ നശിപ്പിക്കപ്പെട്ടതിന് പത്തനംതിട്ട മൈലപ്രമുറി വി.വി. ജോർജിന് നഷ്ടപരിഹാരം നൽകാനുള്ള കീഴ്കോടതി വിധികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ, വനം ചീഫ് കൺസർവേറ്റർ, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഒാഫിസർ എന്നിവർ നൽകിയ ഹരജികൾ തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. വനവും സ്വകാര്യ വസ്തുവും വേർതിരിക്കാൻ വേലി സ്ഥാപിച്ചിട്ടില്ലാത്തതിനാലാണ് വന്യജീവികൾ എത്തി കൃഷി നശിപ്പിക്കുന്നതെന്നായിരുന്നു ജോർജിെൻറ വാദം. മുൻസിഫ് കോടതി ആറ് ശതമാനം പലിശ കൂടാതെ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചതിനെതിരെ ജില്ല കോടതിയിൽ സർക്കാർ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്നാണ് സർക്കാർ ഹൈകോടതിയിലെത്തിയത്. ഒറ്റപ്പെട്ട നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയില്ലെന്നും അവഗണനയോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നുമായിരുന്നു സർക്കാറിെൻറ വാദം. വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിക്കുന്ന 1980ലെ നിയമ പ്രകാരവും ഇൗ കേസിൽ നഷ്ടപരിഹാരം നൽകാൻ അർഹതയിെല്ലന്നും സർക്കാർ വാദിച്ചു. എന്നാൽ, സംരക്ഷിത വനം സർക്കാറിെൻറ സ്വത്താണെന്നും വന്യജീവികളുടെ സംരക്ഷണ ചുമതല സർക്കാറിേൻറതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങളിൽനിന്ന് സ്വത്ത് സംരക്ഷിക്കേണ്ടത് സർക്കാറിെൻറ ചുമതലയാണ്. സർക്കാറിെൻറ ഭാഗത്ത് വീഴ്ച ഉണ്ടായതായി തെളിയിക്കാനായില്ലെങ്കിലും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹരജി നൽകുേമ്പാൾ നഷ്ടപരിഹാരത്തിെൻറ പരമാവധി തുക 10,000 ആയിരുന്നെങ്കിലും ഭേദഗതി ചെയ്ത് 75,000 ആക്കിയിട്ടുണ്ട്. 40 റബർ മരം നഷ്ടമായതിന് 1000 രൂപ വീതമേ കീഴ് കോടതി കണക്കാക്കിയിട്ടുള്ളൂ. നഷ്ടം വെച്ചു നോക്കിയാൽ ഇത് കുറഞ്ഞ നഷ്ടപരിഹാരമാണെന്നും കീഴ്കോടതി വിധി ശരിവെക്കുന്നുവെന്നും ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.