അമ്പലപ്പുഴ: ആർ.എസ്.പി നേതാവും മുൻ എം.പിയുമായിരുന്ന എൻ. ശ്രീകണ്ഠൻ നായരുടെ ഭാര്യയും രാഷ്ട്രീയപ്രവർത്തകയുമായിരുന്ന കെ. മഹേശ്വരിയമ്മക്ക് അമ്പലപ്പുഴയിൽ അന്ത്യാഞ്ജലി. വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ നൂറുകണക്കിന് ആളുകളുടെ അേന്ത്യാപചാരം ഏറ്റുവാങ്ങി സംസ്കാരം ശ്രീകണ്ഠൻ നായരുടെ സ്മൃതിമണ്ഡപത്തിന് സമീപം നടന്നു. സമൂഹത്തിന് വേണ്ടി ഏറെ പ്രവർത്തിക്കുകയും സമ്പാദ്യത്തിൽ ഒരുഭാഗം വികസനത്തിന് മാറ്റിവെക്കുകയും ചെയ്ത മഹേശ്വരിയമ്മയുടെ മാതൃക പ്രവൃത്തികൾ അനുശോചനങ്ങളിൽ നിറഞ്ഞുനിന്നു. ആലപ്പുഴ കുടിവെള്ള പദ്ധതി പ്ലാൻറിന് തറവാട്ടുസ്വത്തായ നാലേക്കർ സ്ഥലം വിട്ടുനൽകിയതും അംഗൻവാടിക്ക് സ്ഥലം നൽകിയതുമെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. അമ്പലപ്പുഴക്കാർ മാച്ചിയമ്മ എന്ന് വിളിച്ചിരുന്ന മഹേശ്വരിയമ്മ പതിറ്റാണ്ടുകളുടെ രാഷ്ട്രീയപാരമ്പര്യം നിറഞ്ഞുനിന്ന സമൂഹത്തിെൻറ സാക്ഷികൂടിയാണ്. സ്വാതന്ത്ര്യസമരത്തിെൻറ കഷ്ടപ്പാടുകൾ നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിൽനിന്നാണ് അവർ ആവേശത്തോടെ പൊതുസമൂഹത്തിൽ എത്തിയത്. പിതാവിെൻറ വഴിയായിരുന്നു അവർ തെരഞ്ഞെടുത്തത്. പിന്നീട് ഭർത്താവിെൻറ ജീവിതവഴിയും. അമ്പലപ്പുഴ ജാനകി സദനത്തിെൻറ വളപ്പിൽ വ്യാഴാഴ്ച വൈകീട്ട് നാേലാടെയായിരുന്നു സംസ്കാരം. സഹോദരങ്ങളുടെ മക്കളാണ് ചിതക്ക് തീ പകർന്നത്. സംസ്കാര ചടങ്ങിൽ മന്ത്രി പി. തിലോത്തമൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി ഷിബു ബേബിജോൺ, മുൻ എം.എൽ.എ എ.വി. താമരാക്ഷൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, എം. ലിജു, സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് തുടങ്ങി നിരവധി പ്രമുഖർ പെങ്കടുത്തു. തുടർന്ന്, അനുശോചന സമ്മേളനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.