ആലപ്പുഴ ബോട്ടു​െജട്ടി ഡോക് യാർഡ് പരിസരത്തേക്ക് മാറ്റണം ^ബി.കെ. നായർ ഫൗണ്ടേഷൻ

ആലപ്പുഴ ബോട്ടുെജട്ടി ഡോക് യാർഡ് പരിസരത്തേക്ക് മാറ്റണം -ബി.കെ. നായർ ഫൗണ്ടേഷൻ ആലപ്പുഴ: ബോട്ടുെജട്ടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്കുവശത്തെ ഡോക് യാർഡ് പരിസരത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ബി.കെ. നായർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾക്കുമുമ്പ് വാഹനങ്ങളുടെ ആധിക്യമില്ലാതിരുന്ന കാലത്ത് സ്ഥാപിച്ച ബോട്ടുെജട്ടി മൂലം ഇപ്പോൾ നിത്യേന അപകടങ്ങൾ ഉണ്ടാകുന്നു. ഇൗ സാഹചര്യം ഒഴിവാക്കാൻ മാറ്റി സ്ഥാപിക്കൽ അനിവാര്യമാണ്. ചെയർമാൻ എ.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. മഹേശ്വരിയമ്മയുടെ നിര്യാണത്തിൽ അനുശോചന പ്രമേയം വൈസ് ചെയർമാൻ ടി.ടി. കുരുവിളയും കെ.ഇ. മാമ്മൻ അനുശോചന പ്രമേയം വൈസ് ചെയർമാൻ നെടുമുടി ഹരികുമാറും അവതരിപ്പിച്ചു. ട്രഷറർ വിശ്വേശ്വരപ്പണിക്കർ കണക്കും ജനറൽ സെക്രട്ടറി കെ.ആർ. വേണുഗോപാൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ ബാബു ജോർജ്, എസ്.എം. ഷെരീഫ്, കെ.എസ്. ഡൊമിനിക് എന്നിവർ സംസാരിച്ചു. മാത്യു ചെറുപറമ്പൻ സ്വാഗതവും ഷൗക്കത്ത് വെറ്റക്കാരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.എ. ഷുക്കൂർ (ചെയർ.), ഡോ. നെടുമുടി ഹരികുമാർ, ടി.ടി. കുരുവിള, ബാബു ജോർജ് (വൈ. ചെയർ.), കെ.ആർ. വേണുഗോപാൽ (ജന. സെക്ര.), മാത്യു ചെറുപറമ്പൻ, ഷൗക്കത്ത് വെറ്റക്കാരൻ (ജോ.സെക്ര.), പി.ബി. വിശ്വേശ്വരപ്പണിക്കർ (ട്രഷ.), എസ്.എം. ഷെറീഫ്, കെ.എസ്. ഡൊമിനിക്, സി.വി. മനോജ്കുമാർ, സിറിയക് ജേക്കബ് (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.