കോവളം കൊട്ടാരം കൈമാറൽ അഴിമതിയെന്ന് -ആം ആദ്മി പാര്‍ട്ടി

കൊച്ചി: ഏറെ ടൂറിസ്റ്റ് പ്രാധാന്യമുള്ള കോവളം കോട്ടാരം രവി പിള്ള ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള മന്ത്രിസഭ തീരുമാനം അഴിമതി നിറഞ്ഞതാണെന്ന് ആം ആദ്മി പാർട്ടി. സർക്കാറി​െൻറ ഉടമസ്ഥതയിെല ഭൂമിയും അതിലെ നിർമിതിയും സ്വകാര്യഗ്രൂപ് തട്ടിയെടുത്ത് മറ്റൊരാൾക്ക് വിറ്റതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിലനിൽക്കുകയാണ്. ആ കേസി​െൻറ പ്രധാനവാദം അത്തരമൊരു കൈമാറ്റത്തിന് ഗ്രൂപ്പിന് അവകാശമില്ല എന്നതുതന്നെയാണ്. കൈമാറ്റം ചെയ്യപ്പെട്ട ആ ഗ്രൂപ്പിനുതന്നെ അതി​െൻറ പ്രവർത്തനാധികാരം കൈമാറുക വഴി മോഷ്ടാവിന് മോഷണമുതൽ തിരിച്ചുകൊടുക്കുകയും കേസ് തുടരുകയും ചെയ്യുന്നതുപോലെയുള്ള വലിയ വഞ്ചനയാണെന്ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.