കൊച്ചി: ഇന്ധനവില പ്രതിദിനം മാറുന്ന പരിഷ്കാരം നടപ്പായി ഒന്നരമാസമാകുേമ്പാഴും പെേട്രാൾ, ഡീസൽ ഡീലർമാരുടെയും ഉപഭോക്താക്കളുടെയും ആശങ്കക്ക് പരിഹാരമായില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടാകുന്ന മാറ്റത്തിെൻറ ഗുണഫലം പ്രതിദിനം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്നാണ് പരിഷ്കാരത്തിെൻറ നേട്ടമായി എണ്ണക്കമ്പനികൾ അവകാശപ്പെട്ടിരുന്നത്. ഇന്ധനവിലയിൽ ദിവസവും രണ്ടോ മൂന്നോ പൈസയുടെ മാറ്റമാണ് ഉണ്ടാകുന്നത്. ഡോളർ മൂല്യം അടിസ്ഥാനമാക്കിയാണ് വിലനിർണയം. വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 67.62 രൂപയും ഡീസൽ 59.18 രൂപയുമാണ് വില. എന്നാൽ, ജൂൺ ഒന്നിന് പെട്രോളിന് 70.37 രൂപയും ഡീസലിന് 60.41 രൂപയുമായിരുന്നു. മേയിൽ യഥാക്രമം 68.74 രൂപയും 59.29 രൂപയുമായിരുന്നു. കമ്പനികളിൽനിന്ന് ഇന്ധനം വാങ്ങി നികുതിയും അടച്ച് പമ്പുകളിൽ എത്തിക്കുേമ്പാൾ വില കുറയുന്നത് നഷ്ടമുണ്ടാക്കുന്നതായി വ്യാപാരികൾ പറയുന്നു. വില വർധിച്ചാൽ നേട്ടമാണ്. ഇൗ അനിശ്ചിതത്വം ഒഴിവാക്കാൻ എണ്ണ വാങ്ങുേമ്പാൾ നഷ്ടവും നേട്ടവും ഒഴിവാക്കണമെന്ന നിർദേശത്തിന് മറുപടി ലഭിച്ചില്ലെന്ന് ഡീലർമാരുടെ സംഘടന പറയുന്നു. ദിവസവും എന്നതിന് പകരം ആഴ്ചയിൽ മാറ്റംവരുത്താനും ഡീലർമാർ ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസം കൂടുേമ്പാൾ ഏകദേശം 10,000 ലിറ്റർ ഇന്ധനമാണ് ഡീലർമാർ വാങ്ങുന്നത്. മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം സംഭരിച്ച് വെക്കണമെന്നാണ് കമ്പനികളുടെ നിർദേശം. എന്നാൽ, വിലയിലെ അനിശ്ചിതത്വം മൂലം നഷ്ടസാധ്യത കണക്കിലെടുത്ത് പമ്പുടമകൾ ഇന്ധനം സംഭരിച്ച് വെക്കുന്നില്ല. സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ചെറുകിട പമ്പുകളിൽ ഒാേട്ടാമേറ്റഡ് അപ്ഡേഷൻ സംവിധാനം സ്ഥാപിക്കാത്തതും ഡീലർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒാേട്ടാമേഷൻ ചെയ്ത പമ്പുകളിൽ പലതും പ്രവർത്തനരഹിതമായത് അറ്റകുറ്റപണി നടത്താൻ കമ്പനി സൗകര്യം ചെയ്യുന്നില്ലെന്നും ഡീലർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.