ആലപ്പുഴ: കായികമേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന യുവജന ക്ലബുകൾക്ക് കായികോപകരണങ്ങൾ വാങ്ങാൻ ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് കായിക യുവജനകാര്യാലയം അപേക്ഷ ക്ഷണിച്ചു. സ്‌പോർട്‌സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവജന ക്ലബുകൾ നിശ്ചിത ഫോറത്തിൽ ജൂലൈ 31ന് മുമ്പ് ഡയറക്ടർ, കായിക യുവജനകാര്യാലയം, വെള്ളയമ്പലം, തിരുവനന്തപുരം വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷാഫോറവും വിശദവിവരവും www.dsya.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐ.ടി.ഐ സീറ്റ് ഒഴിവ് ആലപ്പുഴ: പള്ളിപ്പാട് ഗവ. െഎ.ടി.ഐയിൽ എസ്.സി.വി.ടി പാഠ്യപദ്ധതി പ്രകാരമുള്ള സർവേയർ (ഒരു വർഷ കോഴ്‌സ്) മെട്രിക് ട്രേഡിൽ പട്ടികജാതി, വർഗ വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.det.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. 50 രൂപ ഫീസ്. പ്രായം, വിദ്യാഭ്യാസം, സംവരണം, ഗ്രേസ് മാർക്കിനുള്ള അർഹത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷകെൻറ വിലാസമെഴുതി അഞ്ചുരൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച കവറും സഹിതം അപേക്ഷ ജൂലൈ 28ന് വൈകീട്ട് നാലിനകം പ്രിൻസിപ്പലിന് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.