എം.ടിക്ക് ജി സ്മാരക പുരസ്‌കാരം 30ന് സമ്മാനിക്കും

കാക്കനാട്: ജി. ശങ്കരക്കുറുപ്പി​െൻറ പേരില്‍ തൃക്കാക്കര സാംസ്‌കാരികകേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് 30ന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. തൃക്കാക്കര മാവേലിപുരം ഓണം പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ കവി ചെമ്മനം ചാക്കോ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് സാംസ്‌കാരികകേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു. സാംസ്‌കാരികകേന്ദ്രം പ്രസിഡൻറ് പോള്‍ മേച്ചേരില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 29ന് 'മാതൃഭാഷയും ദേശസംസ്‌കൃതിയും', 'തൃക്കാക്കര സംസ്‌കൃതിയും മലയാള നാടും' വിഷയങ്ങളില്‍ നടക്കുന്ന ഏകദിന പഠനശിബിരത്തില്‍ പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. 30ന് കാവാലത്തി​െൻറ 'അവധൂതശങ്കരം' കവിതയുടെ കഥകളിയാവിഷ്‌കാരം 'ശങ്കരാഭരണം' കലാമണ്ഡലം ഗണേശനും സംഘവും അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.