ആലപ്പുഴ: 65-ാം നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ ബുധനാഴ്ച അവസാനിക്കാനിരിക്കെ ഇതുവരെ 23 ചുണ്ടൻ ഉൾെപ്പടെ 67 വള്ളങ്ങൾ രജിസ്റ്റർ ചെയ്തു. ചുണ്ടൻ -23, ഇരുട്ടുകുത്തി എ ഗ്രേഡ്- മൂന്ന്, ഇരുട്ടുകുത്തി ബി ഗ്രേഡ്- 20, വെപ്പ് എ ഗ്രേഡ്-എട്ട്, വെപ്പ് ബി ഗ്രേഡ്- മൂന്ന്, ചുരുളൻ- മൂന്ന്, തെക്കനോടി -ഏഴ് എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത വള്ളങ്ങളുടെ എണ്ണം. പുളിങ്കുന്ന് (സെൻറ് പയസ് ടെൻത് ബോട്ട് ക്ലബ്, മങ്കൊമ്പ്),ശ്രീകാർത്തികേയൻ(വേമ്പനാട് ബോട്ട് ക്ലബ്, കുമരകം), ആലപ്പാട് (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, നെടുമുടി), ചമ്പക്കുളം പുത്തൻ ചുണ്ടൻ (ഗാഗുൽത്ത ബോട്ട് ക്ലബ്, കുട്ടനാട്), കരുവാറ്റ (നവധാര ബോട്ട് ക്ലബ്, കുമരകം) ചുണ്ടൻ വള്ളങ്ങളാണ് ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തത്. ഇരുട്ടുകുത്തി എ ഗ്രേഡ്: മാമ്മൂടൻ (കരുമാടിക്കുട്ടൻ ബോട്ട് ക്ലബ്, കരുമാടി, അമ്പലപ്പുഴ), പടക്കുതിര (കോട്ടപ്പുറം ബോട്ട് ക്ലബ്, അരൂർ) ഇരുട്ടുകുത്തി ബി ഗ്രേഡ്: ശരവണൻ(പിറവി ബോട്ട് ക്ലബ്, ഞാറക്കൽ), ഹനുമാൻ നമ്പർ 1(ലയൺസ് ബോട്ട് ക്ലബ്, ചേപ്പനം), ഹനുമാൻ നമ്പർ 2 (ലയൺസ് ബോട്ട് ക്ലബ്, ചേപ്പനം), മയിൽവാഹനൻ(ചേപ്പനം ബോട്ട് ക്ലബ്, ചേപ്പനം), തുരുത്തിപ്പുറം (തുരുത്തിപ്പുറം ബോട്ട് ക്ലബ്, തുരുത്തിപ്പുറം), ശ്രീമുത്തപ്പൻ (മേൽപാടം ബോട്ട് ക്ലബ്, മേൽപാടം), സെൻറ് സെബാസ്റ്റ്യൻസ് നമ്പർ1 (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഗോതുരുത്ത്), പുത്തൻപറമ്പൻ (ഉദയംപേരൂർ ബോട്ട് ക്ലബ്, എറണാകുളം), കുന്നത്ത് പറമ്പൻ (സെൻട്രൽ ബോട്ട് ക്ലബ്, കുമരകം), താണിയൻ, സെൻറ് ജോസഫ് (ബ്രദേഴ്‌സ് ക്ലബ്, വാടാനപ്പള്ളി, തൃശൂർ), സെൻറ് ആൻറണീസ് (ഒരുമ ബോട്ട് ക്ലബ്, മൂത്തകുന്നം), ചെറിയപണ്ഡിതൻ (കോട്ടപ്പുറം ബോട്ട് ക്ലബ്, അരൂർ), കാശിനാഥൻ (എ.ബി.സി ബോട്ട് ക്ലബ്, കിളിരൂർ വടക്ക്, കോട്ടയം), വടക്കുംനാഥൻ (വടക്കുംനാഥൻ ബോട്ട് ക്ലബ്, തൃശൂർ). വെപ്പ് എ ഗ്രേഡ്: ചെത്തിക്കാടൻ (എെൻറ കുട്ടനാട് ഫൗണ്ടേഷൻ, ന്യൂ ബോംബെ), പനയക്കഴിപ്പ് (കുമ്മനം ബോട്ട് ക്ലബ്, കുമ്മനം, കോട്ടയം), അമ്പലക്കടവൻ (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഒളശ്ശപ്പരിപ്പ്), മണലി (സമുദ്ര ബോട്ട് ക്ലബ്, കുമരകം), പുളിക്കത്ര ഷോട്ട് (ആർപ്പൂക്കര ബോട്ട് ക്ലബ്, ആർപ്പൂക്കര), പട്ടേരി പുരക്കൽ (കെ.ബി.സി. കൊടുപ്പുന്ന). ചുരുളൻ: വേങ്ങൽ പുത്തൻവീടൻ(തലവടി ബോട്ട് ക്ലബ്, തലവടി), വേലങ്ങാടൻ (എൻ.ബി.സി കുമരകം). തെക്കനോടി: ദേവസ് (സംഗീത ബോട്ട് ക്ലബ്, ആലപ്പുഴ), ചെല്ലിക്കാടൻ (ശ്രീവത്സം വനിത ബോട്ട് ക്ലബ്, ചെറുതന), കാട്ടിൽതെക്കേതിൽ (ഐശ്വര്യ ബോട്ട് ക്ലബ്, കരുമാടി), സാരഥി (പുത്തൂരാൻസ് ബോട്ട് ക്ലബ്, ആലപ്പുഴ), കാട്ടിൽതെക്ക് (വിന്നേഴ്‌സ് വനിത ബോട്ട് ക്ലബ്, കുമരകം), കമ്പനി (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, പുന്നമട), മൂന്ന് തൈക്കൽ(വടക്കൻ ബ്രദേഴ്‌സ്, തൃശൂർ) എന്നിവയും രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.