കോതമംഗലത്ത് എ.ടി.എം തട്ടിപ്പ്; രണ്ട് അക്കൗണ്ടിൽനിന്ന്​ 15,000 രൂപ നഷ്​ടപ്പെട്ടു

കോതമംഗലം: എ.ടി.എം തട്ടിപ്പ് കോതമംഗലത്തും. രണ്ട് അക്കൗണ്ടിൽനിന്ന് 15,000 രൂപ പിൻവലിച്ചു. കവളങ്ങാട് സ്വദേശി മാറാച്ചേരി പുത്തേത്ത് ഷിബു പോളി​െൻറ അക്കൗണ്ടിൽനിന്ന് 13,000 രൂപയും മറ്റൊരാളുടെ അക്കൗണ്ടിൽനിന്ന് 2000 രൂപയുമാണ് നഷ്ടമായത്. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെ ഷിബു പോളി​െൻറ മൊബൈൽ ഫോണിലേക്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ എ.ടി.എം പിൻനമ്പർ പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽനിന്ന് കാൾ എത്തി. താൻ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ടുകൊള്ളാമെന്ന് പറഞ്ഞ് ഷിബു കാൾ കട്ട് ചെയ്തു. എന്നാൽ, അൽപനേരം കഴിഞ്ഞ് ഇദ്ദേഹത്തി​െൻറ വീട്ടിലെ നമ്പറിലേക്കും ഫോൺ എത്തി. ആവശ്യം ആവർത്തിച്ച അജ്ഞാതൻ, ഷിബുവി​െൻറ പേരിെല രണ്ട് ബാങ്ക് അക്കൗണ്ടിലെയും വിശദാംശങ്ങൾ പറഞ്ഞ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് രഹസ്യ പിൻകോഡ് ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പറുകൾ ഉൾപ്പെടെ അജ്ഞാതൻ പറഞ്ഞതോടെ കുടുംബാംഗങ്ങൾക്കും ഷിബുവിനും വിശ്വാസം വരുകയും പിൻകോഡ് പറഞ്ഞുകൊടുക്കുകയുമായിരുന്നു. അൽപസമയം കഴിഞ്ഞ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 8000, 5000 എന്നിങ്ങനെ 13,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. ഇതേ സമയത്തുതന്നെയാണ് മറ്റൊരാളുടെ അക്കൗണ്ടിൽനിന്നും സമാനരീതിയിൽ 2000 രൂപ പിൻവലിച്ചത്. ഷിബുവി​െൻറ പരാതിയെത്തുടർന്ന് കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.