നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 68.82 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുൈബയിൽനിന്ന് എത്തിയ പാലക്കാട് പാലക്കയം സ്വദേശി ജിജോയിൽനിന്നാണ് 2.332 കിലോ സ്വർണം പിടികൂടിയത്. റീചാർജ് ചെയ്യാവുന്ന ഫാനിെൻറയും ലൈറ്റിെൻറയും ബാറ്ററിയിലാണ് സ്വർണം വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. സംശയം തോന്നി കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം ബാഗേജ് തുറന്നു പരിശോധിച്ചപ്പോഴാണ് 20 സ്വർണക്കട്ടികൾ കണ്ടത്. കസ്റ്റംസ് അഡീഷനൽ കമീഷണർ എസ്. അനിൽകുമാർ, അസി. കമീഷണർമാരായ ഇ.വി. ശിവരാമൻ, ജയന്ത് പി. നാരായണൻ, സൂപ്രണ്ടുമാരായ ആർ. ലത, ലക്ഷ്മി നാരായണൻ, കെ.പി. മജീദ്, ടി.കെ. ശ്രീഷ്, കെ. ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.