ഗോവിന്ദാപുരം: ഫണ്ട്​ വിനിയോഗത്തി​െൻറ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ പട്ടിക വിഭാഗ വികസന വകുപ്പും മുതലമട പഞ്ചായത്തും െചലവഴിച്ച ഫണ്ടി​െൻറയും വികസന പ്രവർത്തനങ്ങളുെടയും വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈകോടതി. ചക്ലിയ സമുദായാംഗങ്ങൾക്കും ഇതര വിഭാഗക്കാർക്കുമെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഗോവിന്ദാപുരം കോളനിയിൽ തൊട്ടുകൂടായ്മയും ജാതിവിവേചനവും നിലനിൽക്കുന്നതായി ആരോപിച്ച് അംബേദ്കർ കോളനിവാസികളും ചക്ലിയ സമുദായക്കാരുമായ ശിവരാജ്, ശെന്തിൽകുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. തൊട്ടൂകൂടായ്മയും ജാതിവിവേചനവും ഇവിടെ നിലനിൽക്കുന്നില്ലെന്നും ഫണ്ട് വിനിയോഗവും വികസനപ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും അസി. ജില്ല വികസന ഓഫിസര്‍ (പട്ടികവിഭാഗം) കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും വിവേചനമില്ലാതെ ഫണ്ട് വിനിയോഗിക്കുന്നതായി പഞ്ചായത്തും വ്യക്തമാക്കി. കോളനിയിൽ വിവിധ സമുദായാംഗങ്ങൾ സമാധാനപരമായാണ് ജീവിക്കുന്നതെന്ന് ആലത്തൂർ ഡിവൈ.എസ്.പിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, സത്യവാങ്മൂലത്തിലെ വിശദീകരണങ്ങൾ സത്യസന്ധമല്ലെന്ന് ഹരജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. അപൂർണവും അവ്യക്തവുമായ വിശദീകരണമാണ് അധികൃതർ സമർപ്പിച്ചിട്ടുള്ളതെന്നും ചക്ലിയ വിഭാഗക്കാരുടെ ഉന്നമനത്തിനുതകുന്ന പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥർ മൗനം പാലിച്ചതായും ഹരജിക്കാർ ചൂണ്ടിക്കാട്ടി. വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന മുതലമട പഞ്ചായത്തി​െൻറ അവകാശവാദവും തെറ്റാണെന്നും ജനകീയാസൂത്രണ ഫണ്ടി​െൻറ വിനിയോഗം സംബന്ധിച്ചുപോലും വ്യക്തമായ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും ജാതിവിവേചനമില്ലെന്ന പൊലീസിേൻറതടക്കമുള്ള വിശദീകരണങ്ങൾ അസത്യമാണെന്നും ഹരജിക്കാർ ബോധിപ്പിച്ചു. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമത്തിൽ കേസ് എടുക്കാൻ പൊലീസ് തയാറാവുന്നില്ല. േകസ് എടുത്താലും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചേർക്കുന്നത്. എന്നാൽ, ചക്ലിയർക്കെതിരെ കള്ളക്കേസുകൾ ധാരാളം എടുക്കുന്നുണ്ട്. ബോധപൂർവം നൽകുന്ന ഇത്തരം പരാതികളിൽ ജാമ്യമില്ലാ വകുപ്പാണ് ചേർക്കുന്നത്. ഗ്രാമത്തിൽ താമസിക്കാനാവാത്ത സാഹചര്യമായതിനാൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിരുന്നതായും ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫണ്ട് വിനിയോഗവും കേസുകളും സംബന്ധിച്ച രേഖകളും വിശദാംശങ്ങളും ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. പ്രദേശം സന്ദർശിക്കാൻ അഭിഭാഷക കമീഷനെയോ കെൽസ സമിതിെയയോ കോടതി നിയോഗിക്കുന്ന സമിതിയെയോ ഏർപ്പെടുത്തണമെന്ന ആവശ്യവും ഹരജിക്കാർ ഉന്നയിച്ചു. എന്നാൽ, കേസി​െൻറയും ഫണ്ട് വിനിയോഗത്തി​െൻറയും വിശദാംശങ്ങൾ അറിഞ്ഞശേഷം ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.