കൊച്ചി: സംസ്ഥാന കശുവണ്ടിത്തൊഴിലാളി വ്യവസായ സഹകരണ സംഘത്തിലെ (കാപ്പെക്സ്) അഴിമതി സി.ബി.െഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. വിജിലൻസിെൻറ ത്വരിതാന്വേഷണത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ മതിയായ തെളിവ് കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് പൊതുപ്രവർത്തകൻ മനോജ് കടന്നപ്പിള്ളി ഹൈകോടതിയെ സമീപിച്ചത്. പരാതികളിൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയില്ലാതെ കേസ് എടുക്കരുതെന്ന സർക്കാറിെൻറ പുതിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യമുണ്ട്. മാേനജിങ് ഡയറക്ടർ അടക്കമുള്ളവരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം അഞ്ചുവർഷമായി കാപ്പെക്സിന് 100 കോടിയുടെ നഷ്ടമുണ്ടായതായി ഹരജിയിൽ ആരോപിക്കുന്നു. വിജിലൻസിന് നൽകിയ പരാതിയെത്തുടർന്നാണ് ത്വരിതാന്വേഷണം നടന്നത്. എന്നാൽ, എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് നടപടിയുണ്ടായില്ല. കേസ് എടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി 2017 മാർച്ച് 29ന് പുറത്തിറക്കിയ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടികളില്ലാത്തതെന്നാണ് അറിയുന്നത്. ക്രിമിനൽ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാറിെൻറ ഇൗ ഉത്തരവ്. സുപ്രീംകോടതി ഉത്തരവുകളുെടയും ലംഘനമാണ്. കാപ്പെക്സുമായി ബന്ധപ്പെട്ട ഇടപാടുകൾ രാജ്യത്തിന് പുറത്തും നടന്നിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്നും കേസ് സി.ബി.െഎക്ക് കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.