അമ്പലപ്പുഴ: നല്ല സിനിമയെ ഏറെ സ്നേഹിക്കുകയും ജനിച്ച സമൂഹത്തോട് ആത്മാർഥത കാണിക്കുകയും ചെയ്ത ചലച്ചിത്രകാരെൻറ വേർപാട് കലാ-സാമൂഹിക രംഗത്തെ അപരിഹാര്യനഷ്ടമായി. അമ്പലപ്പുഴ വടക്കുപഞ്ചായത്ത് 11ാം വാർഡ് വെളിയിൽ വീട്ടിൽ പരേതരായ ഗോപാലിെൻറയും ദേവകിയുടെയും മകനായ അഡ്വ. ജി. ദിനേശൻ (45) കഴിഞ്ഞദിവസമാണ് നിര്യാതനായത്. കടുത്ത പനിയെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിനേശെൻറ കൈയൊപ്പ് പതിഞ്ഞ ചലച്ചിത്രം പ്രകാശിതമാകുംമുേമ്പയായിരുന്നു വേർപാട്. 'പ്രണയതീർഥം' സിനിമയുടെ സംവിധായകനായിരുന്ന അദ്ദേഹം അതിെൻറ റിലീസിങ്ങിനുള്ള ഒരുക്കത്തിലായിരുന്നു. ആഗസ്റ്റ് 11ന് റിലീസ് ചെയ്യുന്നതിനുള്ള തിരക്കിലായിരുന്നു. ഒാണത്തിനുമുമ്പ് തെൻറ സിനിമ തിയറ്ററുകളിലെത്തണമെന്ന് ആഗ്രഹിച്ചു. നിരവധി സംവിധായകരുടെ കൂടെ പ്രവർത്തിച്ച് അനുഭവമുണ്ടായിരുന്ന ദിനേശൻ അതിെൻറ ഫലമായി ഡോക്യുമെൻററികളും ചെയ്തിട്ടുണ്ട്. മണ്ണാറശ്ശാല ക്ഷേത്രത്തെക്കുറിച്ച് ചെയ്ത ഡോക്യുമെൻററിയും ശ്രദ്ധിക്കപ്പെട്ടു. സിനിമ മേഖലക്കൊപ്പം ആദിവാസി ക്ഷേമത്തിനും സമയം കണ്ടെത്തി. ഉള്ളാട മഹാസഭയുടെ ലീഗൽ അഡ്വൈസർ എന്ന നിലയിൽ ദിനേശെൻറ സേവനം ആ സമൂഹത്തിന് പ്രയോജനം ചെയ്തു. എസ്.ടി കോളജിൽ പ്രീ ഡിഗ്രി പഠനശേഷം ബംഗളൂരുവിൽനിന്നാണ് എൽഎൽ.ബി എടുത്തത്. പിന്നീട് ആലപ്പുഴ ബാറിൽ അഭിഭാഷകനായി. ആദിവാസി ക്ഷേമസമിതിയുടെ ജില്ല പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. കലാ-സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. ജീവിതത്തിെൻറ വിവിധ തുറകളിൽപെട്ടവർ ദിനേശന് അേന്ത്യാപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ ചലച്ചിത്ര-സാമൂഹിക-സാംസ്കാരിക പ്രവർത്തകർ കൂടാതെ വിവിധ രാഷ്ട്രീയ പ്രതിനിധികളും പെങ്കടുത്തു. മുൻ എം.പി സി.എസ്. സുജാത, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.