കരാർ തൊഴിലാളികളെ കിട്ടുന്നില്ല; അറ്റകുറ്റപ്പണി നടത്താനാകാതെ ജല അതോറിറ്റി

ആലപ്പുഴ: പൈപ്പുകളുടെ അറ്റകുറ്റപ്പണി യഥാസമയം തീർക്കാൻ കരാർ തൊഴിലാളികളെ കിട്ടാതെ ജലഅതോറിറ്റി കുഴങ്ങുന്നു. ഇക്കാരണത്താൽ സുപ്രധാനമായി ചെയ്തു തീർക്കേണ്ട പല ജോലികളും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. തൊഴിലാളികൾക്കായി നിരവധി തവണ ക്വട്ടേഷൻ ക്ഷണിച്ച് വിജ്ഞാപനം ഇറക്കിയെങ്കിലും ആരും ജോലി ഏറ്റെടുക്കാൻ സന്നദ്ധത കാട്ടിയില്ല. സ്ഥിരം ജീവനക്കാർ തന്നെയാണ് നിലവിൽ അറ്റകുറ്റപ്പണി നടത്തിവരുന്നത്. കരാറുകാർക്ക് വാട്ടർ അതോറിറ്റി കൃത്യസമയത്ത് പണം നൽകാത്തതുതന്നെയാണ് പ്രധാന പ്രശ്നം. ഇതിനുപുറമെ റോഡ് പണിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നോക്കുകൂലി പ്രശ്നം ഇവിെടയും വിഷയമാവുകയാണ്. കാലാകാലങ്ങളായി നഗരത്തിലെ പൈപ്പുകളുടെ അറ്റകുറ്റപ്പണികളും മറ്റും ചെയ്തിരുന്ന കരാറുകാർക്ക് ഈ തൊഴിൽ സമ്മാനിച്ചത് ലക്ഷങ്ങളുടെ കടബാധ്യതയാണ്. നിലവിലുള്ളവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഇതൊക്കെത്തെന്നയാണെന്നാണ് സൂചന. ഇതോടെ, പുതിയതായി ആരും കരാർ പണി ഏറ്റെടുക്കാതെ മാറിനിൽക്കുകയായിരുന്നു. അറ്റകുറ്റപ്പണി മുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. എന്നാൽ, ഇത് അംഗീകരിക്കാൻ വാട്ടർ അതോറിറ്റി ജീവനക്കാർ തയാറല്ല. പ്രശ്നം എന്താണെന്ന് വെളിപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ല. ആലപ്പുഴ കുടിവെള്ള പദ്ധതി വന്നാൽ പ്രശ്നത്തിന് ശ്വാശത പരിഹാരമാവുമെന്ന് വിശ്വസിച്ച നഗരവാസികൾക്ക് വീണ്ടും തെറ്റു പറ്റി. ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതുമൂലം വലിയ പൈപ്പുകൾ അടക്കം പൊട്ടിത്തുടങ്ങി. ചാത്തനാട്, പൊക്കപ്പാലം, ആറാട്ടുവഴി പാലം, പുലയൻവഴി, ഇന്ദിര ജങ്ഷൻ, വലിയ ചുടുകാട് എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിക്കൊണ്ടിരിക്കുകയാണ്. പൈപ്പി​െൻറ കാലപ്പഴക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതി ആരംഭിച്ചതോടെ ജലം പൈപ്പുകളിലൂടെ ശക്തമായി ഒഴുകുന്നതിനെ തുടർന്നുള്ള മർദമാണ് ലൈനുകൾ തകരാറാകാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി നൽകുന്ന വിശദീകരണം. കരാറുകാരെ ലഭിച്ചാൽ മൂന്നു മാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാൻകഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൈപ്പി​െൻറ ഗുണനിലവാരം കൂട്ടി തകരാറായ പൈപ്പുകൾ മാറ്റുന്നതിന് അമൃത് പദ്ധതിയിൽെപടുത്തിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.