ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന്​ യുവാക്കൾ കസ്​റ്റഡിയിൽ

പൂച്ചാക്കൽ: തവണക്കടവിൽനിന്ന് ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ കസ്റ്റഡിയിലായി. പൂച്ചാക്കൽ, പള്ളിപ്പുറം സ്വദേശികളായ മൂന്നുപേരാണ് എക്സൈസ് ആലപ്പുഴ സ്പെഷൽ സ്ക്വാഡി​െൻറ പിടിയിലായതെന്നാണ് സൂചന. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. രാവിലെ മുതൽ മഫ്തിയിൽ തവണക്കടവിലുണ്ടായിരുന്ന എക്സൈസ് സംഘം കഞ്ചാവ് ആവശ്യക്കാർ എന്ന നിലയിൽ യുവാക്കളുമായി ബന്ധപ്പെട്ട് തവണക്കടവിൽ എത്തിച്ച് പിടികൂടുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.