ചേർത്തല എക്സൈസ് ​േറഞ്ച്​ ഒാഫിസ്​ കെട്ടിടം ഉടൻ പൊളിക്കും; 2.85 കോടിയിൽ പുതിയ കെട്ടിടം

ചേർത്തല: എ.എസ് കനാൽ തീരത്ത് സ്ഥിതിചെയ്യുന്ന, രാജഭരണകാലത്ത് നിർമിച്ച എക്സൈസ് റേഞ്ച് ഓഫിസ് കെട്ടിടം ഉടൻ പൊളിക്കും. ഇവിടെ പുതിയ കെട്ടിടസമുച്ചയം നിർമിക്കാൻ സർക്കാർ 2.85 കോടി അനുവദിച്ചു. കെട്ടിടം പൊളിക്കാനുള്ള ലേലം ആഗസ്റ്റ് നാലിന് നടക്കും. ടെൻഡർ നടപടികൾ ആരംഭിച്ചു. മൂന്നു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. അടുത്ത വർഷം ആദ്യംതന്നെ പൂർത്തീകരിക്കാനാണ് ശ്രമം. കെട്ടിടം കാലപ്പഴക്കത്താൽ ദ്രവിച്ച നിലയിലാണെന്ന് വർഷങ്ങളായി പരാതി ഉയർന്നിരുന്നു.13 ഗാർഡ്മാർ, മൂന്നുവീതം വനിത ഗാർഡുമാർ, പ്രിവൻറിവ് ഓഫിസർ, ഒാരോ അഡീഷനൽ എസ്.ഐ, എസ്.ഐ, ഡ്രൈവർ എന്നിങ്ങനെ 22 പേർ ഇവിടെ അസൗകര്യങ്ങൾക്കു നടുവിലാണ് ജോലിചെയ്യുന്നത്. മഴക്കാലത്ത് കെട്ടിടം ചോർന്നൊലിച്ച് ഓഫിസ് ഫയലുകളും മറ്റും നശിക്കുന്ന അവസ്ഥയിലാണ്. തൊണ്ടിസാധനങ്ങളും പ്രതികളെയും സൂക്ഷിക്കാനുള്ള മുറികൾ ഇല്ലെന്ന് ഉദ്യോഗസ്ഥർക്ക് പരാതി ഉണ്ടായിരുന്നു. വനിത ഗാർഡുമാർക്ക് പ്രത്യേക വിശ്രമമുറിയില്ല. ഇതെല്ലാം പരിഹരിച്ചുള്ള കെട്ടിടമായിരിക്കും ഇവിടെ നിർമിക്കുക. പുതിയ കെട്ടിടം നിർമിക്കുന്നതുവരെ നഗരഹൃദയഭാഗത്ത് എ.സി റോഡിന് സമീപമുള്ള വാടകക്കെട്ടിടത്തിലേക്ക് എക്സൈസ് റെയിഞ്ച് ഓഫിസ് പ്രവർത്തനംമാറ്റും. ഇപ്പോള്‍ വാരനാട് ഭാഗത്ത് സ്ഥിതിചെയ്യുന്ന എക്സൈസ് സർക്കിൾ ഒാഫിസും പുതുതായി നിർമിക്കുന്ന കെട്ടിടസമുച്ചയത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.