തിരുവിതാംകൂറി​െൻറ ചരിത്രഗതി മാറ്റിയ സംഭവത്തിന്​ 70 വർഷം

ആലപ്പുഴ: തിരുവിതാംകൂറി​െൻറ ചരിത്രഗതി മാറാൻ കാരണമായ കെ.സി.എസ്. മണിയുടെ ദൗത്യത്തിന് ജൂലൈ 25ന് ഏഴ് പതിറ്റാണ്ട് പ്രായമാകും. അമ്പലപ്പുഴ കോനാട്ടുമഠത്തിൽ ചിദംബര സുബ്രഹ്മണ്യ അയ്യർ എന്ന കെ.സി.എസ്. മണി 1947 ജൂലൈ 25നാണ് തിരുവനന്തപുരത്ത് രാജസദസ്സിൽവെച്ച് ദിവാനായിരുന്ന സി.പി. രാമസ്വാമിഅയ്യരെ വെട്ടി പരിക്കേൽപ്പിച്ചത്. സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടി വാദിക്കുകയും ഇന്ത്യൻ യൂനിയനിൽ ലയിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ദിവാനെതിരെ കോൺഗ്രസ്-കമ്യൂണിസ്റ്റ് പാർട്ടികൾ ശക്തമായ പ്രക്ഷോഭം നടത്തുന്ന കാലമായിരുന്നു അത്. സി.പി. രാമസ്വാമിയെ വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ നിയോഗിക്കപ്പെട്ട മണിയുടെ ദൗത്യമാണ് അദ്ദേഹത്തെ തിരുവിതാംകൂറിൽനിന്ന് കെട്ടുകെട്ടിച്ചത്. മണിയുടെ വെേട്ടറ്റ് മാനസികമായി തളർന്ന സി.പി. 1947 ആഗസ്റ്റ് 19ന് തിരുവിതാംകൂർ വിടുകയായിരുന്നു. ഇൗ ദൗത്യം ഏറ്റെടുക്കുേമ്പാൾ മണിക്ക് പ്രായം 25. എൻ. ശ്രീകണ്ഠൻ നായർ ഉൾപ്പെടെ സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രേരണയാലാണ് അദ്ദേഹം രാമസ്വാമിയെ 'വകവരുത്താനു'ള്ള ചുമതല ഏറ്റെടുത്തത്. സി.പിയുടെ നിലപാടിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ മണിയും ആകൃഷ്ടനായിരുന്നു. 1947 ജൂലൈ 19നാണ് മണി തിരുവനന്തപുരത്ത് ഒരു മുറിയെടുത്ത് താമസിച്ച് കാര്യങ്ങൾ നീക്കിയത്. രവീന്ദ്രനാഥമേനോൻ എന്ന പേരിലായിരുന്നു താമസം. ജൂലൈ 25ന് സ്വാതിതിരുനാൾ അക്കാദമിയിൽ നടക്കുന്ന ശെമ്മാങ്കുടിയുടെ സംഗീതസദസ്സിൽ മുഖ്യാതിഥിയായിരുന്നു ദിവാൻ. അക്കാദമി ഇന്ന് സ്വാതിതിരുനാൾ കോളജാണ്. വൈകുന്നേരം ആറുമണിയോടെ ദിവാൻ എത്തി. 7.30ന് കച്ചേരി തീരുംമുമ്പ് രാമസ്വാമി പുറത്തിറങ്ങി. പാസ് തരപ്പെടുത്തി സദസ്സിന് മുൻനിരയിൽ സ്ഥാനംപിടിച്ച മണി ത​െൻറ മുണ്ടിന് കീഴെയുള്ള കാക്കി നിക്കറിൽ സൂക്ഷിച്ചിരുന്ന കത്തിവാളുമായി മുന്നോട്ടാഞ്ഞു. സി.പിയുടെ തല ലക്ഷ്യമാക്കി വെട്ടി. ആദ്യ വെട്ട് കഴുത്തിൽ ചുറ്റിയ പട്ടിലാണ് കൊണ്ടത്. രണ്ടാമത്തെ വെട്ട് ഇടത് കവിളിലും. ദിവാ​െൻറ തലപ്പാവ് തെറിച്ചുവീണു. ഇൗ സമയം വൈദ്യുതി നിലച്ചതിനാൽ ആകെ ബഹളമായി. മുഖത്ത് ചോരവാർന്ന് അസ്വസ്ഥനായി നിന്ന ദിവാനെ പൊലീസുകാർ രക്ഷപ്പെടുത്തി. ഇൗസമയം മുണ്ടുലിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ മണി പാഞ്ഞു. രാത്രി വാടകമുറിയിൽ അന്തിയുറങ്ങി പിറ്റേന്ന് മുംബൈയിലേക്ക് രക്ഷെപ്പട്ടു. ആഗസ്റ്റ് 13ന് സംയോജന രേഖയിൽ ഒപ്പുവെച്ചശേഷം 19ന് രാജി നൽകി ദിവാൻ കേരളം വിട്ട് ഉൗട്ടിയിലേക്ക് പോയി. സംഭവത്തിലെ പ്രതി ഒരു അജ്ഞാതൻ എന്നായിരുന്നു പ്രചരിക്കപ്പെട്ടത്. പിന്നീട് അത് മണിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇൗ കേസിൽ ശിക്ഷയൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് വന്ന പട്ടം മന്ത്രിസഭയുടെ കാലത്തും മണിക്ക് വേണ്ടത്ര ആദരവ് ലഭിച്ചില്ല. ദുരന്തകഥയിലെ നായകനെ പോലെയായിരുന്നു പിന്നീട് മണി. '47 സെപ്റ്റംബറിൽ മുംബൈയിൽനിന്ന് മണി തിരിച്ചുവന്നു. '61ൽ 41ാം വയസ്സിൽ വിവാഹിതനായി. പത്രപ്രവർത്തകനായും അമ്പലപ്പുഴ പഞ്ചായത്ത് അംഗമായും കുറച്ചുകാലം കഴിഞ്ഞു. പിന്നീട് ചിട്ടിക്കാരനും പമ്പിങ് കോൺട്രാക്ടറുമായി. '65ൽ ആർ.എസ്.പി സ്ഥാനാർഥിയായി കുട്ടനാട്ടിൽനിന്ന് മത്സരിച്ച് തോറ്റു. അകാലവാർധക്യവും ക്ഷയരോഗവും നൽകിയ ദുരിതംപേറിയ ശിഷ്ടകാല ജീവിതം അവസാനിച്ചത് '87 സെപ്റ്റംബർ 20ന് തിരുവനന്തപുരെത്ത ടി.ബി സാനറ്റോറിയത്തിലായിരുന്നു -65ാമത്തെ വയസ്സിൽ. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു അവസാനകാലം. ഭാര്യ ലളിതമ്മാൾ കഴിഞ്ഞ ജൂൺ 14നാണ് മരിച്ചത്. മക്കളില്ല. മണിയുടെ വീട്ടുവളപ്പിൽ ഒരു സ്മാരകം ഉണ്ടെന്നല്ലാതെ വിപ്ലവ സ്മരണകളുടെ ഇരമ്പലൊന്നും ഒരിക്കലും മണിയെത്തേടി എത്തിയിട്ടില്ല. -കളർകോട് ഹരികുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.