ഐസ് പ്ലാൻറുകളെ ഫുഡ് ആൻഡ് സേഫ്ടി ലൈസൻസിൽനിന്ന് ഒഴിവാക്കും -മന്ത്രി തിലോത്തമൻ അരൂർ: ഐസ് പ്ലാൻറുകളെ ഫുഡ് ആൻഡ് സേഫ്ടി ലൈസൻസിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയിലായിരിക്കുന്ന ഐസ് വ്യവസായം നിലനിർത്താൻ സർക്കാർതലത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ആലോചിക്കും. തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനും ജി.എസ്.ടി ഒഴിവാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഡോ. എം.എസ്. അനസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണം, സീനായർ മെംബർമാരെ ആദരിക്കൽ എന്നിവ കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. കെ.അർ. നന്ദകുമാർ, എം.കെ. പ്രേമാനന്ദൻ, കെ.എ. ജോസഫ്, ഫ്രാൻസിസ് ഡാമിയൻ, സി.കെ. പുഷ്പൻ, നവാസ് ഷാ എന്നിവർ സംസാരിച്ചു. ടേബിള്‍ ടെന്നിസില്‍നിന്ന് ഇതര സംസ്ഥാന വിദ്യാര്‍ഥികളെ വിലക്കിയതില്‍ പ്രതിഷേധം ആലപ്പുഴ: പശ്ചിമബംഗാളില്‍നിന്ന് ആവശ്യമായ അനുമതി രേഖകള്‍ സഹിതം എത്തിയ രണ്ട് വിദ്യാര്‍ഥികളെ ടേബിള്‍ ടെന്നിസ് മത്സരങ്ങളില്‍ വിലക്കിയ കേരള ടേബിള്‍ ടെന്നിസ് അസോസിയേഷെൻറ (കെ.ടി.ടി.എ) നടപടിയില്‍ പ്രതിഷേധം. 2017 സീസണിലെ ടൂര്‍ണമെൻറുകളില്‍ ഇവര്‍ വിജയികളായതോടെയാണ് ഇൗ വേര്‍തിരിവ്. ആലപ്പുഴ സെൻറ് മേരീസ് െറസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി സോഹം ഭട്ടാചാര്യ, നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ യൂനിവേഴ്‌സിറ്റി പ്ലസ് ടു വിദ്യാര്‍ഥി സൗമ്യജീത് ബോസ് എന്നിവരെയാണ് വെള്ളിയാഴ്ച കൊച്ചി റീജനല്‍ സ്‌പോര്‍ട്‌സ് സെൻററില്‍ (ആര്‍.എസ്.സി) ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം വിലക്കിയത്. ജനറല്‍ ബോഡി അറിയാതെയാണ് പുതിയ ചട്ടമുണ്ടാക്കി പ്രഖ്യാപനം നടത്തിയതെന്നാണ് ആേരാപണം. ആലപ്പുഴ വൈ.എം.സി.എ സ്റ്റാഗ് ടേബിള്‍ ടെന്നിസ് അക്കാദമിയില്‍ മാസങ്ങളായി പരിശീലനം നേടുന്നവരാണ് ഈ വിദ്യാര്‍ഥികള്‍. കേരളത്തിനുവേണ്ടി കളിക്കാന്‍ വെസ്റ്റ് ബംഗാള്‍ ടേബിള്‍ ടെന്നിസ് അസോസിയേഷെൻറ എന്‍.ഒ.സി നേടിയാണ് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തിയത്. ഇരു വിദ്യാര്‍ഥികളും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജൂണ്‍ 19 മുതല്‍ 24 വരെ നടന്ന 11 ഈവന്‍ സ്‌പോര്‍ട്‌സ് ടി.ടി.എഫ്.ഐ നാഷനല്‍ റാങ്കിങ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്- 2017ൽ (സെന്‍ട്രല്‍ സോണ്‍)- കേരളത്തിനു വേണ്ടി ജൂനിയര്‍, യൂത്ത് വിഭാഗങ്ങളില്‍ മത്സരിച്ചിരുന്നു. കേരളത്തിലെ ടേബിള്‍ ടെന്നിസ് കളിയുടെ വളര്‍ച്ചക്ക് വിഘാതമുണ്ടാക്കുന്ന നടപടിയാണ് കെ.ടി.ടി.എയുടേതെന്ന് ആലപ്പുഴ വൈ.എം.സി.എ പ്രസിഡൻറ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.