അനുസ്മരണവും എൻഡോവ്മെൻറ് വിതരണവും

മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാറപ്പാട്ട് മുരളീധരൻ നായർ അനുസ്മരണ സമ്മേളനവും എൻഡോവ്മ​െൻറ് വിതരണവും നടത്തി. ജില്ല ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എൻ. രാജമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശ്രീ ശ്രീധരൻ സ്വാഗതം പറഞ്ഞു. പി.അർജുനൻ മാസ്റ്റർ എൻഡോവ്മ​െൻറ് വിതരണം നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് കെ.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം പി.എസ്. ഗോപകുമാർ പഠനോപകരണ വിതരണം നടത്തി. എം.കെ. കുഞ്ഞുബാവ, എം.എസ്.ശ്രീധരൻ, കെ.എൻ. കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. പി.എസ്. മോഹനൻ, പി.എസ്. ധ്രുവൻ, പി.എസ്. ഉഷകുമാരി, ഓമന മോഹനൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.