മൂവാറ്റുപുഴ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള വാഴപ്പിള്ളി ഗവ. യു.പി. സ്കൂളിെൻറ നവീകരിച്ച പുതിയ മന്ദിരത്തിെൻറ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ കൗൺസിലർമാർ ബഹിഷ്കരിച്ചു. നഗരസഭ കൗൺസിലിൽ ആലോചിക്കാതെയും തീരുമാനമെടുക്കാതെയും മന്ത്രി കെ.ടി. ജലീലിനെ കൊണ്ടുവന്ന് നടത്തിയ ചടങ്ങാണ് കൗൺസിലർമാർ ബഹിഷ്കരിച്ചത്. നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ഗിരീഷ് കുമാറിനെ പോലും അറിയിക്കാതെയായിരുന്നു ഭരണപക്ഷം സ്കൂളിെൻറ നവീകരിച്ച മന്ദിരത്തിെൻറ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ചത്. മന്ത്രി ഉദ്ഘാടനത്തിനായി വേദിയിൽ എത്തിയ ഉടനെ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം, കൗൺസിലർമാരായ സി.എം. ഷുക്കൂർ, കെ.എസ്. ജയകൃഷ്ണൻ നായർ, ജിനു ആൻറണി, സന്തോഷ് കുമാർ, ജയ്സൺ തോട്ടത്തിൽ, ഷൈല അബ്ദുള്ള, ഷാലിന ബഷീർ എന്നിവർ മന്ത്രിക്ക് ഇത് സംബന്ധിച്ച് രേഖാമൂലം പരാതി നൽകുകയും ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്യുകയാെണന്ന് അറിയിക്കുകയും ചെയ്തു. ചടങ്ങ് ബഹിഷ്കരിച്ചില്ലെങ്കിലും മന്ത്രിയുടെ വരവ് ഭരണകക്ഷിക്കകത്തും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരനോട് പോലും കൂടിയാലോചിക്കാതെയാണ് സംഘടിപ്പിച്ചതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. നഗരസഭയിലെ മുൻ ചെയർമാനും ഇപ്പോഴത്തെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി.പി.എം നേതാവ് തിരുവനന്തപുരത്ത് െവച്ച് മന്ത്രി കെ.ടി. ജലീലിനെ ചെയർപേഴ്സണിെൻറ അറിവില്ലാതെ ക്ഷണിക്കുകയായിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.