ആലപ്പുഴ: 65ാമത് നെഹ്റുട്രോഫി ജലോത്സവത്തിെൻറ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ട ഓലത്തോണി തുഴയും കുട്ടനാടൻ കൊഞ്ചിന് പേരിടാം. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കാണ് അവസരം. മത്സരത്തിൽ വിജയിയായാൽ മുല്ലയ്ക്കൽ നൂർ ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും. എൻട്രികൾ ഇൗമാസം 26ന് വൈകുന്നേരം അഞ്ചിന് മുമ്പ് കൺവീനർ, നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിൻ -688001 എന്ന വിലാസത്തിൽ ലഭിക്കണം. ഒരാൾക്ക് ഒരു എൻട്രി മാത്രമേ നിർദേശിക്കാനാകു. മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ എൻട്രിയിൽ രേഖപ്പെടുത്തണം. കവറിന് പുറത്ത് '65ാമത് നെഹ്റുട്രോഫി ജലോത്സവം -ഭാഗ്യചിഹ്നത്തിന് പേരിടൽ മത്സരം' എന്ന് രേഖപ്പെടുത്തണം. വിജയിയായാൽ സ്കൂൾ വിദ്യാർഥിയെന്ന് തെളിയിക്കുന്ന പ്രഥമാധ്യാപകെൻറ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. ഫോൺ: 0477-2251349.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.