ആലപ്പുഴ: 65ാമത് നെഹ്റുേട്രാഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായി ഓലത്തോണി തുഴയും കുട്ടനാടൻ കൊഞ്ച് തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ലഭിച്ച 63 എൻട്രികളിൽനിന്നാണ് പാതിരപ്പള്ളി അഭിരാമത്തിൽ വി.ആർ. രഘുനാഥ്് വരച്ച ചിത്രം ഭാഗ്യചിഹ്നമായത്. വെച്ചൂർ ഗവ. ഹൈസ്കൂളിലെ മുൻ ചിത്രകല അധ്യാപകനായ രഘുനാഥിെൻറ ചിത്രം മുമ്പ് രണ്ടുതവണ നെഹ്റുട്രോഫിയുടെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.