കൊച്ചി: സതേൺ മോേട്ടാർ സ്പോർട് റാലി മാരുതി സുസുക്കി ദക്ഷിൻ ദാരെ 2017 െൻറ ഒമ്പതാം എഡിഷൻ ബംഗളൂരുവിൽ ഒറിയോൺ മാളിൽനിന്ന് ഫ്ലാഗ് ഒാഫ് ചെയ്തു. പുതിയ റൂട്ടിൽ പരീക്ഷിക്കുന്ന റാലിയിൽ 180 പേർ പെങ്കടുക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ സാഹസികമായ വഴികൾ കൂടാതെ പശ്ചിമേന്ത്യയിലെ റൂട്ടുകളും റാലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രദുർഗ, ബെൽഗാം, കോലാപ്പൂർ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് 22ന് പുണെയിൽ സമാപിക്കും. 22ന് സമ്മാനദാനം നടക്കും. റാലിക്ക് ഒാരോ വർഷവും പ്രോത്സാഹന ജനകമായ പ്രതികരണം ലഭിക്കുന്നത് ആഹ്ലാദകരമാണെന്ന് മാരുതി സുസുക്കി സൗത്ത് കമേഴ്സ്യൽ ബിസിനസ് തലവൻ ആനന്ദ് പ്രകാശ് പറഞ്ഞു. എൻഡുറൻസ്, അൾട്ടിമേറ്റ് കാർ, അൾട്ടിമേറ്റ് ബൈക്ക് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. അൾട്ടിമേറ്റ് കാർ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മാരുതി സുസുക്കി ടീം സുരേഷ് റാണ, അശ്വിൻ എന്നിവർ ഗ്രാൻറ് വിറ്റാര ഡ്രൈവ് ചെയ്യും. മാരുതി സുസുക്കി ജിപ്സി ഒാടിക്കുന്ന സന്ദീപ് ശർമ, കരൺ ആര്യ ടീമാണ് അവരുടെ മുഖ്യ എതിരാളികൾ. വിറ്റാര ബ്രെസയിൽ ജഗ്മീത് ഗില്ലും ചന്ദൻ സെന്നും മത്സരം കൊഴുപ്പിക്കും. എൻഡുറൻസ് കാർ വിഭാഗത്തിൽ കാർത്തിക്ക് മാരുതി, ശങ്കർ ആനന്ദ് എന്നിവർ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.