കൊച്ചി: വാട്സ്ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്ത കെ.എസ്.ഇ.ബി നടപടി ഹൈകോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്‌ഷനിലെ ലൈൻമാൻ എ. ബിനോദിനെ സസ്പെൻഡ് ചെയ്ത നടപടിക്കാണ് സ്റ്റേ. ഹരജിയിൽ കെ.എസ്.ഇ.ബിയോട് വിശദീകരണവും തേടിയിട്ടുണ്ട്. മേയ് 29ന് കെ.എസ്.ഇ.ബി വെള്ളയമ്പലം ഗ്രൂപ്പിൽ ബിനോദ് പോസ്റ്റിട്ടതിനെ തുടർന്ന് അന്വേഷണം നടത്തിയ അസി. എക്സിക്യൂട്ടിവ് എൻജിനീയർ, നടപടി പ്രഥമദൃഷ്‌ട്യാ തൊഴിൽപരമായ പെരുമാറ്റദൂഷ്യമാണെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകി. എക്സിക്യൂട്ടിവ് എൻജിനിയർ അച്ചടക്കനടപടി ശാസനയിലൊതുക്കി. എന്നാൽ, കുറ്റകൃത്യത്തിന് ആനുപാതികമായ ശിക്ഷ നൽകിയില്ലെന്ന് വിലയിരുത്തി ചീഫ് എൻജിനീയർ ഈ നടപടി റദ്ദാക്കി. പിന്നീടാണ് സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ ബിനോദ് നൽകിയ ഹരജിയിൽ ഒരു കുറ്റത്തിന് രണ്ടു ശിക്ഷ വിധിച്ചതിനെയാണ് ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.