ഒന്നാംവര്‍ഷ ബിരുദ പ്രവേശനം-; തിരുത്തലിന് അവസരം തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളില്‍ (ഗവ.,എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്.ആര്‍.ഡി) ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള (http://admissions.keralauniversity.ac.in) വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ജൂലൈ 24-ന് വൈകീട്ട് അഞ്ചുമുതല്‍ 27- വൈകീട്ട് അഞ്ചുവരെ സ്വന്തം ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താം. ഇതിനുശേഷം അപേക്ഷയില്‍ ഒരുവിധത്തിലുള്ള തിരുത്തലുകളും അനുവദിക്കില്ല. ഓരോ കോളജുകളിലും നിലവിലെ ഒഴിവുകളും ഏറ്റവും ഒടുവില്‍ പ്രവേശനം ലഭിച്ച കുട്ടിയുടെ ഇന്‍ഡക്‌സ് മാര്‍ക്ക് 'Last Index Mark' എന്നിവ (http://admissions.keralauniversity.ac.in) വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. വിദ്യാർഥികള്‍ക്ക് തങ്ങളുടെ ഇന്‍ഡക്‌സ് മാര്‍ക്ക് ഈ വിവരവുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഓപ്ഷനുകള്‍ ക്രമീകരിക്കാവുന്നതാണ്. ഇത്തരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാം പരിഗണിച്ച് ജൂലൈ 31ന് നാലാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധപ്പെടുത്തും. ഒന്നാം ഓപ്ഷന്‍ തന്നെ ലഭിച്ച വിദ്യാർഥികള്‍ക്ക് തിരുത്തലിന് അവസരം ഇല്ല. പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികള്‍ക്ക് ഹയര്‍ ഓപ്ഷനുകളില്‍ മാറ്റംവരുത്താം. ഇപ്പോള്‍ ലഭിച്ച കോളജ്, കോഴ്‌സ് എന്നിവയില്‍ തൃപ്തരാണെങ്കില്‍ ഹയര്‍ ഓപ്ഷനുകള്‍ കാന്‍സല്‍ ചെയ്യണം. പി.ജി ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ്: അഡ്മിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ കോഴ്‌സിലേക്കുള്ള 2017--18 അഡ്മിഷന്‍ ജൂലൈ 27-ന് രാവിലെ 10ന് പാളയത്തെ ഇംഗ്ലീഷ് പഠനവകുപ്പില്‍ നടക്കും. മെമ്മോ കാര്‍ഡ് ലഭിക്കാത്തവര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഓഫിസുമായി ജൂലൈ 25-നകം ബന്ധപ്പെടണം. ബി.എ/ബി.എസ്‌സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എസ്.ഡബ്ല്യു/ബി.വോക്/ബി.പി.എ ടൈംടേബിള്‍ ജൂലൈ 25 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ/ ബി.എസ്‌സി/ ബി.കോം/ ബി.ബി.എ/ ബി.സി.എ/ ബി.എസ്.ഡബ്ല്യു/ ബി.വോക്/ ബി.പി.എ (െറഗുലര്‍, ഇംപ്രൂവ്മെൻറ് ആൻഡ് സപ്ലിമെൻററി) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). ബി.ബി.എ ഫലം ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ (കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് 2013, 2014 സ്‌കീം) ബി.ബി.എ പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.