ഒാപൺ പഞ്ചഗുസ്​തി മത്സരം നാളെ ആലപ്പുഴയിൽ

ആലപ്പുഴ: ആഗസ്റ്റ് 14 മുതൽ 19 വരെ ആലപ്പുഴയിൽ നടക്കുന്ന ദേശീയ പുരുഷ-വനിത പവർലിഫ്റ്റിങ് മത്സരത്തി​െൻറ ഭാഗമായി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആലപ്പുഴ കടപ്പുറത്ത് വിജയ പാർക്കിന് സമീപത്തെ സ്റ്റേജിൽ കേരളത്തിലെ പ്രമുഖ താരങ്ങൾ പെങ്കടുക്കുന്ന ഒാപൺ പഞ്ചഗുസ്തി മത്സരം നടത്തും. ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ വൈകുന്നേരം മൂന്നിന് കടപ്പുറത്ത് എത്തണം. 60, 70, 80, 90, 100, +100 കിലോ വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. കൂടുതൽ വിവരത്തിന് 9447262202 എന്ന നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.